കോഴിക്കോട്: കെ- റെയിലിൽ സി.പി.ഐക്കും എൽ.ഡി.എഫിനും ഒരു അഭിപ്രായം മാത്രമേ ഉള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ- റെയിൽ എൽ.ഡി.എഫിന്‍റെ പരിപാടിയാണ്. പദ്ധതി സർക്കാർ നടപ്പിലാക്കും. കെ-റെയിലിനെ കുറിച്ച് അറിവില്ലാത്തവരാണ് പദ്ധതിയെ എതിർക്കുന്നത്.
പാരിസ്ഥിതിക ആഘാത പഠനം ഉൾപ്പെടെ നടക്കുന്നുണ്ട്. പുതിയ പദ്ധതികൾ എക്കാലത്തും ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ജനങ്ങൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ ഈ ആശങ്കകൾ അകറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും അലൈൻമെന്‍റ് ഉറപ്പിക്കുന്ന പ്രവൃത്തികൾ നടത്താനാണ് ഇപ്പോൾ എല്ലാവരും സഹകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടഞ്ചേരി നോളജ് സിറ്റി വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും സ്ഥലം ഇപ്പോൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാനം പറഞ്ഞു. എസ്. രാജേന്ദ്രനെ സി.പി.ഐ സ്വാഗതം ചെയ്യുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിരവധിപേർ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നും പ്രാദേശിക ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അവ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.