കൊച്ചി: കത്തോലിക്കസഭക്ക് എല്ലാ പാർട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാെണന്ന് െക.സി.ബി.സി പ്രസിഡൻറ് കർദിനാൾ ജോർജ് ആലഞ്ചേരി, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ്, വൈസ് പ്രസിഡൻറ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പാർട്ടികളും മുന്നണികളും മുന്നോട്ടുവെക്കുന്ന വികസന പദ്ധതികളും ജനനന്മക്കുള്ള കർമപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാർഥികളെ തെരഞ്ഞെടുക്കണം.
സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുള്ള ശരിയായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലും വോട്ട് രേഖപ്പെടുത്തുന്നതാണ് പക്വതയാർന്ന രാഷ്ട്രീയ പ്രവർത്തനം. ഇടുങ്ങിയ സാമുദായിക-വർഗീയ-മത-പാർട്ടി ചിന്തകൾക്കതീതരായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളെയാണ് ആവശ്യം.
മതസാംസ്കാരിക, സാമുദായിക പാരമ്പര്യങ്ങൾ അനുസരിച്ച് സമാധാനപൂർവം മുന്നേറാൻ എല്ലാവർക്കും അവസരം സൃഷ്ടിക്കുക, മതസൗഹാർദം നിലനിർത്താനുതകുന്ന സമീപനങ്ങൾ സൃഷ്ടിക്കുക, ദലിത് ൈക്രസ്തവർക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പുവരുത്തുക, നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുക, മലയോര കർഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നൽകുക, കടൽഭിത്തി നിർമാണം തുടങ്ങിയ വിഷയങ്ങൾ നടപ്പാക്കണമെന്നും സഭ അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.