പത്തനംതിട്ട: വോട്ടവകാശം വിനിയോഗിക്കാനാകാതെ ശബരിമല ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ. പോസ്റ്റൽ ബാലറ്റ് അനുവദിക്കാത്തതാണ് വോട്ടില്ലാതാവാൻ കാരണം.
ദേവസ്വം, ആരോഗ്യം, ബി.എസ്.എൻ.എൽ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, വനം, എക്ൈസസ്, അളവ് തൂക്കം, റവന്യൂ, കെ.എസ്.ആർ.ടി.സി തുടങ്ങിയ വകുപ്പുകളിലെ ആയിരത്തിലേറെ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. തന്ത്രി, ശാന്തിമാർ തുടങ്ങിയവർക്കും വോട്ട് ചെയ്യാനായില്ല. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്. അത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് കമീഷെൻറ േഫാറം 15 ലാണ് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കേണ്ടത്. നിശ്ചിത ബൂത്തിൽ തെരെഞ്ഞടുപ്പ് ജോലിക്ക് നിയോഗിച്ചതിനാൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കണമെന്നാണ് രേഖപ്പെടുത്തേണ്ടത്. പൊലീസ് അത് വകെവക്കാതെ ശബരിമല ഡ്യൂട്ടിയിലുള്ളവർക്കും തെരെഞ്ഞടുപ്പ് ഡ്യൂട്ടി എന്ന് രേഖപ്പെടുത്തുകയായിരുന്നു.
900ത്തോളം പൊലീസുകാരാണ് ഇങ്ങനെ വോട്ടുചെയ്തത്. മറ്റ് വകുപ്പുകളിലെ ജീവനക്കാർക്കും ഇതേ മാനദണ്ഡത്തിൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേവസ്വം ജീവനക്കാർക്ക് വോട്ടു ചെയ്യുന്നതിന് അവധി അനുവദിക്കാൻ നിർദേശം നൽകിയിരുന്നെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു 'മാധ്യമ'ത്തോട് പറഞ്ഞു.
എന്നാൽ, നാമമാത്രം ജീവനക്കാരാണ് ലീവെടുത്ത് പോയത്. മടങ്ങിയെത്തിയാൽ വീണ്ടും കോവിഡ് ടെസ്റ്റിന് പണം മുടക്കേണ്ടിവരുമെന്നതിനാലാണിത്. മിക്ക വകുപ്പുകളിലും സ്ഥിരം ജീവനക്കാർക്ക് പുറമെ ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിച്ചവരും നൂറുകണക്കിനുണ്ട്. അവർക്കും വോട്ടു ചെയ്യാനായില്ല.
ശബരിമല ഡ്യൂട്ടിയുടെ പേരിൽ പൊലീസുകാരിൽ ആർക്കും വോട്ട് നിഷേധിക്കപ്പെട്ടിട്ടിെല്ലന്ന് പത്തനംതിട്ട എസ്.പി കെ.ജി. ൈസമൺ പറഞ്ഞു. തെരെഞ്ഞടുപ്പ് സമയത്ത് പൊലീസുകാർക്ക് പൊതുവേ പോസ്റ്റൽ ബാലറ്റ് അനുവദിക്കാറുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.