കോഴിക്കോട്: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി തപാൽ ഒാഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണസംഘ നീക്കം. കത്തിൽ മഞ്ചേരി തപാല്‍ ഓഫിസിെൻറ മുദ്രയുള്ളതിനാൽ ഓഫിസ് പരിധിയിലുള്ള തപാല്‍പെട്ടികള്‍ക്ക് സമീപത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് ശ്രമം.
ഇതിനായി ഭീഷണിക്കത്ത് ലഭിച്ച പതിനാലിന് മുമ്പുള്ള ദൃശ്യങ്ങള്‍ ശേഖരിക്കും. ൈകയെഴുത്ത് ആരുടേതെന്ന് കണ്ടെത്താനുള്ള പരിശോധനയും വേണ്ടിവരും. നല്ലളം എസ്.ഐ കൈലാസ് നാഥിെൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ആറുമാസത്തിനകം ഇസ്ലാം സ്വീകരിച്ചില്ലെങ്കിൽ കൈയും കാലും വെട്ടുമെന്ന് ഭീഷണിക്കത്ത് കിട്ടിയകാര്യം കെ.പി. രാമനുണ്ണി കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു. മാധ്യമത്തിൽ എഴുതിയ ലേഖനത്തിെൻറ പേരിലായിരുന്നു കത്ത്. തുടര്‍ന്ന് അദ്ദേഹം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.