പരപ്പനങ്ങാടി: ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി എക്സൈസിന്‍റെ പിടിയിലായി. ഗുണ്ടാത്തലവനും നിരവധി കേസുകളിൽ പ്രതിയാവുകയും പൊലീസ് കാപ്പ ചുമത്തുകയും ചെയ്ത വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന എം. അനിൽകുമാർ (43), ചേറൂർ മിനി കാപ്പിൽ എൻ.പി. മുഹമ്മദ് നവാസ് (30), പറപ്പൂർ എടയാട്ട് പറമ്പ് രവി (44) എന്നിവരെയാണ് 30 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തത്.
ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വിലവരും.
വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ചയാളാണ് ഇപ്പോൾ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാറെന്ന് അന്വേഷണ ഉദ്യാഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും സ്കൂട്ടറും 48,000 രൂപയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.