കുട്ടികൾക്കായി ത്രിദിന ക്യാമ്പ്

കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 11, 12, 13 തീയതികളിൽ ടി.ഡി.എം ഹാളിൽ കുട്ടികൾക്കായി ത്രിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. യോഗ, വ്യക്തിത്വവികസനം, പൈതൃക വിജ്ഞാനം, കളികൾ, സുംബ ഡാൻസ് തുടങ്ങിയവ ക്യാമ്പിൽ കുട്ടികൾക്കായി ഒരുക്കും. അതാത് മേഖലകളിലെ വിദഗ്‌ധരാണ് പരിപാടികൾ നയിക്കുന്നത്. താൽപര്യമുള്ളവർ ഏപ്രിൽ 29 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആറ് മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 9446257215

Tags:    
News Summary - Three day camp for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.