വടകര: സിനിമകൾ പുരുഷ കേന്ദ്രീകൃതമാകാൻ കാരണം വിപണി മൂല്യമല്ലെന്ന് സിനിമ ആർട്ടിസ്റ്റ് പത്മപ്രിയ പറഞ്ഞു.90 ശതമാനം സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്ന ഒരു വ്യവസായത്തിൽ പുരുഷ അഭിനേതാക്കൾ ലാഭം സൃഷ്ടിക്കുന്നവർ ആണെന്നും സ്ത്രീകൾ അങ്ങനെയല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ഇവർ ചോദിച്ചു.മടപ്പള്ളി ഗവ.കോളേജിൽ "അതേ കഥകൾ, സമതയുടെയും നീതിയുടെയും പുതു നോട്ടപ്പാടിൽ" എന്ന വിഷയത്തെ അധികരിച്ച് മൂന്നാമത് എം. ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു പത്മപ്രിയ.
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. അവർക്ക് കൃത്യമായ ഭക്ഷണം ലഭിക്കില്ലെന്നും ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട സാഹചര്യമാണ്.2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി .അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.ഒരു തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയതായും സിനിമയിൽ സ്വതന്ത്ര്യമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട് . ഒരുപാട് നല്ല എഴുത്തുകാരും, അഭിനേതാക്കളും,സംവിധായകരുമായി പ്രവർത്തിച്ച വിസ്മയിപ്പിക്കുന്ന അനുഭവവുമുണ്ട്. സ്ത്രീ അഭിനേതാക്കൾ അവാർഡുകൾ വാങ്ങിക്കൂട്ടുമെങ്കിലും സാമ്പത്തീകമായി പലരും മെച്ചപ്പെട്ട നിലവാരത്തിൽ അല്ലെന്നും അവർ പറഞ്ഞു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പി.എം. ഷിനു അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ എ . കെ . ദീപ,ജിതിൻ പി പോള ,ബബിത എന്നിവർ സംസാരിച്ചു.പ്രഭാഷണത്തിനു ശേഷം വിഷയത്തെ അധികരിച്ച് കോളേജിലെ ഒന്നാംവർഷ പി. ജി. ഇംഗ്ലീഷ് വിദ്യാർത്ഥികളായ ഇർഫാന ,ഹുദ,ഹൃദ്യ,അനുനന്ദ തുടങ്ങിയവർ അവതരിപ്പിച്ച നാടകാവിഷ്കാരവും തുടർന്ന് ചോദ്യോത്തര വേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.