ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസ്​: മൂന്ന്​ ഡി.​ൈവ.എഫ്​.ഐക്കാർ കൂടി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസിൽ മൂന്നു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മേത്തല ടി.കെ.എസ് പുരം കുന്നത്ത് വീട്ടിൽ ഷമീർ (35) അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടിൽ മനാഫ് (33) എടവിലങ്ങ് കാര കാതിയാളം കുറപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്​' എന്നറിയപ്പെട​ുന്ന ബി.ജെ.പി നേതാവായ ഏറാശ്ശേരി രാകേഷ്, സഹോദരൻ രാജീവ് എന്നിവരെ ഈ കേസിൽ കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് പിടികൂടി റിമാൻഡ്​ ചെയ്തിരുന്നു.

ജൂലായ് ഏഴിന്​ രാത്രി മേത്തല സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ ജിത്തു സഞ്ചരിച്ച ഇരുചക്രവാഹനം കരൂപ്പടന്നയിൽ അപകടത്തിൽപ്പെട്ടപ്പോൾ കണ്ടെത്തിയ കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിലാണ്​ ഇവരുടെ അറസ്റ്റ്​. ജിത്തുവിൽനിന്നും ലഭിച്ച 1,78,500 രൂപയുടെ അഞ്ഞൂറിന്‍റെ നോട്ടുകൾ അറസ്റ്റിലായവർക്ക് നൽകുവാനായി പാലക്കാട് നിന്ന് കൊണ്ട് വരും വഴിയാണ് ബൈക്ക് അപകടത്തിൽപെടുന്നത്. മനാഫിന്‍റെ ഇരുചക്രവാഹനത്തിലാണ് ജിത്തു കള്ളനോട്ട് കൊണ്ടുവരാനായി പോയത്.

30,000 രൂപയുടെ കറൻസിക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. പ്രദേശത്തെ വാഹന കച്ചവടക്കാരാണ് മൂവരും. 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്​സി'ൽ നിന്ന് വാങ്ങിയ കള്ളനോട്ട് മൂവർ സംഘത്തിന് കൈമാറാൻ കൊണ്ട് വരുന്നതിനിടയിലാണ് വാഹനം അപകടത്തിൽപെട്ടതെന്നും പൊലീസ് പറഞ്ഞു.

റൂറൽ എസ്.പി.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, എസ്.ഐമാരായ സന്തോഷ്, പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, സുനിൽ, കെ.എം. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ ഗോപൻ, സി.പി.ഒമാരായ ബിനിൽ, രൺദീപ്, ഷി​േന്‍റാ മുറാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - three dyfi activists arrested in kodungallur fake note case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.