തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിെൻറ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്കാനുള്ളതിെൻറ കണക്കും ഈ സമിതി വിലയിരുത്തുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയായിരിക്കും പ്രവര്‍ത്തിക്കുക. തിരിമറിക്കേസില്‍ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അത് കൈവിട്ടുപോകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സും നീതി സ്റ്റോറുകളും കരുവന്നൂര്‍ ബാങ്കിനുണ്ട്. ഇവിടെനിന്ന് വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയാകും മുന്നോട്ട് പോകുക. നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതിനുള്ള പാക്കേജ് തയാറാക്കിവരുകയാണ്. തിരികെ നല്‍കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്‍, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ് എന്നിവയുള്‍പ്പെടുന്ന കണ്‍സോർട്യം രൂപവത്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോര്‍ട്ട് അടുത്തദിവസങ്ങളില്‍ ലഭിക്കും. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാസവന്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.