തിരുവനന്തപുരം: വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത മൂന്ന് ഓഫിസർമാരെ വിവരാവകാശ കമീഷൻ ശിക്ഷിച്ചു. ഇവർ 25,000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവിട്ടു.
മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ ഇൻഫർമേഷൻ ഓഫിസർ എൻ. ശിവപ്രസാദ് (15,000 രൂപ), കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നൽകാതിരുന്ന മീനടം കൃഷി ഓഫിസർ രശ്മി പ്രഭാകർ (5000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം. കനകരാജൻ (5000 രൂപ) എന്നിവരെയാണ് ശിക്ഷിച്ചത്.
ഇവർ പിഴത്തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽനിന്ന് പിടിക്കാനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.