വണ്ടൂർ: വിപണിയിൽ പതിമൂന്നര ലക്ഷം രൂപ വരെ വരുന്ന എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേർ എക്സൈസിന്റെ പിടിയിലായി. വണ്ടൂർ എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് നിലമ്പൂർ വടപുറം താളിപ്പൊയിൽ റോഡിൽവെച്ച് സംഘം പിടിയിലായത്.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്പൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമൽ ഷാക്കിറ (28) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
താമരശ്ശേരിയിൽനിന്ന് നിലമ്പൂരിലേക്ക് വരുകയായിരുന്ന സംഘമാണ് പിടിയിലായത്. ചില്ലറ വിൽപനക്കാരിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണിത്. ഇവരിൽനിന്ന് 265.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചത്. മൂന്നുപേരും സുഹൃത്തുക്കളാണ്.
പ്രതികളെ വ്യാഴാഴ്ച നിലമ്പൂർ കോടതിയിൽ ഹാജരാക്കും.അന്വേഷണത്തിന് പ്രിവന്റിവ് എക്സൈസ് ഓഫിസർ കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. സുലൈമാൻ, കെ.പി. ഹബീബ്, വി. അഫ്സൽ, കെ.വി. വിപിൻ, വി. ഷരീഫ്, വി. ലിജിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർമാരായ പി. രജനി, പി.കെ. ശ്രീജ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.