കൃഷിയിടത്തിൽനിന്ന്​ പിടികൂടിയത് മൂന്ന്​ പെരുമ്പാമ്പുകളെ

തൊടുപുഴ: ഇടുക്കി ഉടുമ്പന്നൂരിൽ കൃഷിയിടത്തിൽ കണ്ട മൂന്ന് പെരുമ്പാമ്പുകളെ നാട്ടുകാർ പിടികൂടി. ഉടുമ്പന്നൂർ ഇടമറുക് പേനാട്ട് കളപ്പുരയിൽ അജിയുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്.

കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പാമ്പുകളെ കണ്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടിയ പെരുമ്പാമ്പുകളെ വനം വകുപ്പിന് കൈമാറി.

Tags:    
News Summary - Three pythons were caught from the farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.