തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാതായി; സ്കൂളിൽ പോയി രാത്രി വൈകിയും തിരിച്ചെത്തിയില്ല

തിരുവനനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിൽ പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് രാത്രി വൈകിയും കാണാതായത്. കുട്ടികൾ വീട് വിട്ടു പോയതാണെന്നാണ് സൂചന.

വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർഥികളാണ്. വിവരം ലഭിക്കുന്നവ‍ര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

പൊലീസ് അറിയിപ്പ്

ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് രാവിലെ മുതൽ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക:

04722585055

9497947123

9497980137.

Tags:    
News Summary - three school students missing from thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.