കോഴിക്കോട്: ബാലുശ്ശേരിയിൽ പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. യുവാവിനെ മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തിൽ എഫ്.ഐ.ആറില്‍ വധശ്രമം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ച് ജിഷ്ണു എന്ന യുവാവിനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്നാണ് ജിഷ്ണു പറയുന്നത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. മർദനത്തില്‍ പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.