കൊച്ചി: രാഷ്ട്രീയ കേരളത്തിെൻറയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും ഇന്നലെ 15 മണിക്കൂറോളം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു തൃപ്തി ദേശായി എന്ന മഹാരാഷ്ട്രക്കാരി. അതോടൊപ്പം ആരാണീ തൃപ്തിയെന്ന ചർച്ചയും തർക്കവുമായിരുന്നു ഒരു വശത്ത്. അവരുടെ രാഷ്ട്രീയം, ആക്ടിവിസം, കുടുംബപശ്ചാത്തലം ഇതിനെക്കുറിച്ചെല്ലാം പലരും കഥ മെനഞ്ഞു. പക്ഷേ, ഒരു കഥയിലും ആർക്കും അത്ര തൃപ്തിയുണ്ടായില്ലെന്ന് മാത്രം.
തൃപ്തിക്ക് തങ്ങളുടെ രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.
അവർ കോൺഗ്രസുകാരിയാണെന്ന് സി.പി.എം. അല്ലേയല്ല, ഇടതുപക്ഷക്കാരിയാണെന്ന് കോൺഗ്രസ്. തൃപ്തിക്ക് കോൺഗ്രസ്, ബി.ജെ.പി ബന്ധമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ ആ പേര് തന്നെ ആദ്യമായി കേൾക്കുന്നതുപോലായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രതികരണം. പക്ഷേ, ആർ.എസ്.എസുകാർ കണ്ടുപിടിച്ചത് മറ്റൊന്നാണ്. മൂന്നു വർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച തൃപ്തിയെ മിഷണറിമാരാണത്രെ ശബരിമലയ്ക്ക് വിമാനം കയറ്റിവിട്ടത്.
ഇതെല്ലാം കേട്ട് വാശി കേറിയ തൃപ്തിയാകെട്ട കേരളത്തിൽ ശബരി മല എന്നൊന്നുണ്ടെങ്കിൽ അത് കയറിയിേട്ട പോകൂ എന്ന് ആവർത്തിച്ചു. പുണെയിൽനിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കൊണ്ട് ടെർമിനലിനകത്ത് ചമ്രം പടിഞ്ഞിരുന്ന് കൂട്ടുകാരികൾക്കൊപ്പം വിശപ്പടക്കുേമ്പാൾ ഇൗ മല്ലൂസിന് തന്നെക്കുറിച്ച് ഒന്നുമറിയില്ലെന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.വിമാനത്താവള കവാടത്തിന് മുന്നിൽ പ്രതിഷേധം മുറുകുേമ്പാൾ ഒരു കൂട്ടർ വിക്കിപീഡിയയിൽ തൃപ്തിെയക്കുറിച്ചുള്ളതെല്ലാം മാറ്റിയെഴുതുന്ന തിരക്കിലായിരുന്നു.
മണിക്കൂറുകളുടെ ഇടവേളയിൽ തൃപ്തി ആർ.എസ്.എസുകാരിയായും ബി.ജെ.പിക്കാരിയായും സി.പി.എമ്മുകാരിയായും അവിടെ പ്രത്യക്ഷപ്പെട്ടു. വൈകീേട്ടാടെ ‘സംഘം’ ചേർന്ന് തിരുത്തിയപ്പോൾ കാര്യങ്ങളാകെ മാറി. ഭൂമാതാ ബ്രിഗേഡ് കമ്യൂണിസ്റ്റ് സംഘടനയായി.
മണിക്കൂറുകൾ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിയ തൃപ്തി ഒടുവിൽ രാത്രി മടങ്ങാൻ തീരുമാനിച്ചപ്പോഴും ആർക്കും പറയാനില്ല യഥാർഥത്തിൽ ആരാണ് അവരെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.