തൃശൂർ: ക്ഷേത്രോത്സവ ഘോഷയാത്രയും പൗരത്വ പ്രക്ഷോഭവും ഒരുമിച്ച് എത്തിയാൽ പൊലീസ് എന്തുചെയ്യും. തൃശൂർ നഗരത്തിൽ ക ഴിഞ്ഞ ദിവസം രണ്ട് പരിപാടികളും ഒന്നിച്ച് നടന്നതിനെ കുറിച്ചുള്ള സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ േയമാവുകയാണ്.
ശനിയാഴ്ചയാണ് മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ഭരണഘടനാ സംരക്ഷണ വലയം എന്ന പ്രതിഷേധ പരി പാടി സംഘടിപ്പിച്ചത്. പരിപാടി നടക്കുന്ന സമയത്ത് തന്നെയാണ് തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും കടന്നുപ ോകേണ്ടിയിരുന്നത്. രണ്ട് പരിപാടികളും ഒരുമിച്ച് നടന്നാൽ ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ സംഭവിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
തുടർന്ന് ക്ഷേത്രം അധികൃതർ ഇക്കാര്യം പൊലീസുമായും മുസ്ലിം സംഘടനാ നേതാക്കളുമായും സംസ ാരിച്ചു. ക്ഷേത്രോത്സവം തീരുമാനിച്ച സമയത്ത് തന്നെ നടത്താൻ പ്രതിഷേധക്കാർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയായിരുന്നു.
മാത്രവുമല്ല, പ്രതിഷേധത്തിനെത്തിയവർതന്നെ ക്ഷേത്രോത്സവത്തിന്‍റെ വളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു. ഇക്കാര്യം വിശദീകരിച്ചാണ് തൃശൂർ സിറ്റി പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടത്. മതമല്ല, മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂരിലെ ജനങ്ങൾ രാജ്യത്തിന് നൽകുന്ന സന്ദേശമെന്നും പൊലീസ് പറയുന്നു.
സഹവർത്തിത്വത്തിന്‍റെ വലിയ സന്ദേശം നൽകിയ പ്രതിഷേധക്കാരുടെയും ക്ഷേത്രോത്സവ സംഘാടകരുടെയും നടപടിയെ സമൂഹമാധ്യമങ്ങൾ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
തൃശൂർ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
#മതമല്ല വലുത്, മനുഷ്യനാണ്.
വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ഇന്നലെ (25.01.2020) നടന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ക്ഷേത്രം അധികൃതർ ഇക്കാര്യം പോലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോൾ, ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാൻ എല്ലാ സഹകരണവും മുസ്ലിം സംഘടനാപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുകയും, പ്രതിഷേധത്തിനെത്തിയവർ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു.
മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നത്.
തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം...!!!!
#Thrissur_City_Police.
#Communal_Harmony.
#Unity_in_Diversity.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.