തൃശൂർ: ജില്ലയിൽ പുറത്തുനിന്നുള്ളവർ മത്സരിക്കാനെത്തേണ്ടെന്നും യോഗ്യരായവർ ജില്ലയിലുണ്ടെന്നും ഡി.സി.സി നേതൃയോഗം. െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പ്രചാരണ പരിപാടികൾ ആലോചിക്കാൻ ചേർന്ന മണ്ഡലം പ്രസിഡൻറുമാർ മുതൽ ഡി.സി.സി ഭാരവാഹികൾ വരെയുള്ളവർ പങ്കെടുത്തതായിരുന്നു യോഗം.
ചെറുപ്പക്കാരായാലും അനുഭവ പാരമ്പര്യമുള്ളവരായാലും ജില്ലയിൽ ആവശ്യത്തിനുണ്ട്. പുറത്തുനിന്നുള്ളവരെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രതിപക്ഷ നേതാവ് നയിച്ച ഐശ്വര്യ കേരള യാത്രക്ക് ചേർപ്പിൽ നൽകിയ സ്വീകരണത്തിൽ രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാവുമ്പോൾ പിന്തുണക്കാൻ നാട്ടികയുടെ പ്രതിനിധിയുണ്ടാവുമെന്ന ടി.എൻ. പ്രതാപെൻറ പരാമർശം യോഗത്തിൽ ചർച്ചക്കിടയാക്കി. എ ഗ്രൂപ് നേതാവാണ് വിഷയം ഉന്നയിച്ചത്.
മുഖ്യമന്ത്രിയെ ഹൈകമാൻഡ് പ്രഖ്യാപിക്കുമെന്ന് നേതാക്കൾതന്നെ പ്രതികരിച്ചിരിക്കെ മുതിർന്ന നേതാവ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് വിമർശിച്ചു. വർഷങ്ങളായി ലീഗിന് നൽകിയിട്ടും വിജയിക്കാനാവാത്ത ഗുരുവായൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദേശവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
നേതൃസംഗമം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഭവന സന്ദർശനത്തിലൂടെ സർക്കാറിെൻറ ജനദ്രോഹ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണമെന്ന് പ്രതാപൻ നിർദേശിച്ചു. 25 മുതൽ 28 വരെയാണ് പ്രവർത്തനം. ഭവന സന്ദർശനത്തിലൂടെ ലഘുലേഘകൾ വിതരണം ചെയ്യുകയും ഫണ്ട് സമാഹരണവും നടത്തും. ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ ഒ. അബ്ദുറഹിമാൻ കുട്ടി, ബി.എ. അബ്ദുൽ മുത്തലിബ്, ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ് , ഐ.പി. പോൾ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കോണ്ടത്ത്, കെ.ബി. ശശികുമാർ സി.എസ്. ശ്രീനിവാസൻ, സി.സി. ശ്രീകുമാർ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ടി.ജെ. സനീഷ് കുമാർ, എൻ.കെ. സുധീർ, വിൻസെൻറ് കാട്ടൂക്കാരൻ, എം.കെ. അബ്ദുൽ സലാം, പി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.