തൃശൂര്‍: തൃശൂർ പൂരം കലക്കിയത് ബി.ജെ.പിക്ക് വേണ്ടിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. സി.പി.എമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമീഷണറെ ഉപയോഗിച്ചതാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
എൻ.ഡി.എ സ്ഥാനാർഥിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ബി.ജെ.പി സൈബര്‍ സെല്‍ നടത്തുന്നുണ്ട്. വോട്ട് കച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു. കമീഷണറെ തല്‍കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും.
കമീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, പൂരം കലക്കാൻ കമീഷണർ രാവിലെ മുതൽ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിന് താൻ സാക്ഷിയാണ്. സുരേഷ് ഗോപിയെ പൂര ദിവസം എവിടെയും കണ്ടില്ല. പിന്നീട് സേവഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു, തൃശൂരില്‍ യു.ഡി.എഫ് തന്നെ ജയിക്കുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.