തൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ നിന്ന്   (ഫോട്ടേ; പി. അഭിജിത്ത്)

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട് വൈകും

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ സർക്കാറിന് വിശദീകരണം നൽകാൻ മൂന്നാഴ്ചകൂടി അനുവദിച്ചു.

പൂരം ചടങ്ങുകൾ പൊലീസ് അലങ്കോലപ്പെടുത്തിയെന്ന പരാതികളുമായി ബന്ധപ്പെട്ട് നടത്തിയ ഉന്നതതല അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വീണ്ടും സമയം അനുവദിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ മൂന്നാഴ്ച അനുവദിച്ചിരുന്നതാണ്.

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍, തൃശൂർ സ്വദേശി പി. സുധാകരന്‍ എന്നിവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

Tags:    
News Summary - Thrissur Pooram: The inquiry report will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.