തിരുവനന്തപുരം: പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ച് നിർമിക്കുന്ന പടക്കങ്ങൾ തൃശൂർ പൂരത്തിൽ ഒഴിവാക്കും. തൃശൂർ പൂരം നടത്തുന്ന കമ്മിറ്റികൾക്ക് 2000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ സംഭരിക്കാനുള്ള അനുമതി നൽകാൻ തീരുമാനം. റവന്യൂ, കൃഷിമന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല േയാഗത്തിലാണ് ഇൗ തീരുമാനം. പൂരത്തോടനുബന്ധിച്ച് അതിനൂതന സുരക്ഷ സംവിധാനങ്ങളും ഒരുക്കും. വീര്യം കുറഞ്ഞ പദാർഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന പടക്കങ്ങൾ മാത്രമേ പൂരത്തിന് ഉപയോഗിക്കൂ. സർക്കാർ അനുമതി വാങ്ങിയാൽ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കാം. ഹൈ വോളിയം ലോങ് റേഞ്ച് മോണിറ്റർ ഉപയോഗിച്ച് തീയണക്കുന്ന സംവിധാനം ഏർപ്പെടുത്തും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേകം ബാരിക്കേഡ് സ്ഥാപിക്കും. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് ലൂമിനസ് ജാക്കറ്റ് നൽകും. അതിവേഗം തീ നിയന്ത്രണവിധേയമാക്കുന്നതിന് ക്വിക്ക് മാച്ച് ഫ്യൂസ് സിസ്റ്റം സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.