വെടിക്കെട്ടിന്​ അനുമതി നൽകിയില്ലെങ്കിൽ പൂരം ചടങ്ങാക്കുമെന്ന്​ പാറമേക്കാവ്​

തൃശൂർ: വെടിക്കെട്ടിന്​ അനുമതി നൽകിയില്ലെങ്കിൽ പൂരം ചടങ്ങാക്കി മാറ്റുമെന്ന്​ പാറമേക്കാവ്​. ഇലഞ്ഞിത്തറ മേളത്തിൽ നിന്നും കുടമാറ്റത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന്​ പാറ​േമക്കാവ്​ അറിയിച്ചു.  ശിവകാശിയിലെ ​ലോബിയാണ്​ വെടിക്കെട്ട്​ ഇല്ലാതാക്കുന്നതിന്​ പിന്നി​െലന്നും  ശിവകാശി പടക്കങ്ങളുപയോഗിച്ച്​ വെടിക്കെട്ടിനില്ലെന്നും വ്യക്​തമാക്കി.​

തൃശൂർ പൂരത്തിന്​ മുന്നോടിയായി പാറമേക്കാവിലും തിരുവമ്പാടിയിലും ശനിയാഴ്​ച കൊടിയേറ്റം നടന്നിരുന്നു. കൊടിയേറ്റത്തിന്​ ശേഷം നടത്തുന്ന വെടിക്കെട്ടിന്​ അനുമതി നൽകാത്തതിനാൽ കൊടിയേറ്റത്തിനിടിയിലും ചെറിയ പ്രതിഷേധം നില നിന്നിരുന്നു. പൂരം വെടിക്കെട്ടിനും അനുമതി നൽകിയില്ലെങ്കിൽ കൂടുതൽ ശക്​തമായ പ്രതിഷേധത്തിലേക്ക്​ ഇരു വിഭാഗങ്ങളും കടക്കും എന്നതി​​െൻറ സൂചനയാണ്​ പാറ​േമക്കാവി​​െൻറ പ്രസ്​താവന. വെടിക്കെട്ടിന്​ അനുമതി നൽകുന്നത്​ സംബന്ധിച്ച്​ തീരുമാനം തിങ്കളാഴ്​ച ഉണ്ടാവുമെന്നാണ്​ സൂചന.

Tags:    
News Summary - thrissur pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.