തൃശൂരിലെ ആകാശപാത നാളെ തുറക്കും

തൃശൂർ: ശക്തൻ നഗറിൽ കോർപറേഷൻ നിർമിച്ച ആകാശപാത (സ്കൈ വാക്ക്) നവീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയെന്ന് അവകാശപ്പെടുന്ന ഇത് നേരത്തെ പൊതുജനങ്ങൾക്കായി തുറന്നിരുന്നു. പിന്നീട് കൂടുതൽ സുരക്ഷിതമാക്കാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ചില്ലുകൾ കൊണ്ട് വശങ്ങൾ സുരക്ഷിതമാക്കി ഉൾഭാഗം പൂർണമായും ശീതീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറാൻ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾ പ്പെടുത്തി വൃത്താകൃതിയിൽ നിർമിച്ച ആകാശപാതക്ക് 5.50 കോടി രൂപയാണ് ചെലവായത്. ആകാശപാതയുടെ മുകളിൽ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് എ.സി, ലൈറ്റുകൾ, ലിഫ്റ്റുകൾ എന്നിവ പ്രവർത്തിക്കുക.

Tags:    
News Summary - Thrissur Sky Walk will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.