ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിെൻറ ഭാഗമായി ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ.ആ ർ.ബി) സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് 2008 ഡിസംബർ ഒന്നിന് കേരളത്തിന് അനുമതി നൽക ി. പൊലീസുകാരും മിനിസ്റ്റീരിയൽ ജീവനക്കാരും ക്യാമ്പ് ഫോളോവേഴ്സും അടക്കം 1007 പേരാണ് മ ലപ്പുറം പാണ്ടിക്കാട് കേന്ദ്രമായ ബറ്റാലിയനിലുള്ളത്. ‘സ്കോർപിയോൺ’ എന്ന െറഗുലർ വി ങ്ങും ‘തണ്ടർബോൾട്ട്’ എന്ന കമാൻഡോ വിങ്ങും ബറ്റാലിയെൻറ ഭാഗമാണ്. മാവോവാദി സാന്നിധ ്യമുള്ള മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലിയടക്കം ‘സ്കോർപിയോൺ’ ചെയ്യുേമ്പാ ൾ സംസ്ഥാന അതിർത്തിയിലെ മാവോവാദികളെ തിരയാനും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വ ാമി ക്ഷേത്രം സംരക്ഷിക്കാനുമുള്ള ചുമതലകളാണ് ‘തണ്ടർബോൾട്ടി’ന്. തീവ്രവാദ ആക്രമണം മുതൽ വിമാനം റാഞ്ചൽ വരെ നേരിടാൻ സജ്ജരായ സംഘമാണിത്. എൻ.എസ്.ജി, ആന്ധ്രപ്രദേശിലെ ‘ഗ്രേ ഹൗസ്’, തമിഴ്നാട്ടിലെ ‘തമിഴ്നാട് കമാൻഡോസ്’ എന്നിവക്കു തുല്യമായ പരിശീലനമാണ് ത ണ്ടർബോൾട്ടിനു നൽകിയിട്ടുള്ളത്. റാഞ്ചികളുടെ തടവിലായവരെ മോചിപ്പിക്കുക, സ്ഫോടക വസ്തുകൾ നിർവീര്യമാക്കുക, തീവ്രവാദ ആക്രമണങ്ങളിൽ കമാൻഡോ ഓപറേഷൻ നടത്തുക എന്നിവയാണ് തണ്ടർബോൾട്ടിെൻറ പ്രധാന ചുമതലകൾ. വനത്തിലെ യുദ്ധത്തിന് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.
തണ്ടർബോൾട്ട് കമാൻഡോകൾക്ക് സാധാരണ പൊലീസ് കോൺസ്റ്റബ്ൾമാരേക്കാൾ 50 ശതമാനം അധികശമ്പളവും പ്രത്യേക ഭക്ഷണ, താമസസൗകര്യ അലവൻസുകളുമുണ്ട്. ഇന്ത്യയിലെതന്നെ മികച്ച കമാൻഡോ വിഭാഗങ്ങളിൽ ഒന്നെന്ന നിലയിൽ പേരെടുത്തെങ്കിലും രൂപംകൊണ്ടതു മുതൽ വിവാദത്തിലാണ് ഈ സംഘം. കേരളത്തിൽ മാവോവാദികൾ പ്രത്യക്ഷപ്പെടുന്നതിനും ഏറെ മുമ്പുതന്നെ അവരെ നേരിടാൻ സേനയുണ്ടായി എന്നതാണ് ഇതിൽ പ്രധാനം. ആ സമയത്ത് കേരളത്തിൽ ഒരിടത്തും മാവോവാദികൾക്കെതിരെ കേസുണ്ടായിരുന്നില്ല. പിന്നീടും കേന്ദ്ര സർക്കാറിെൻറ മാനദണ്ഡമനുസരിച്ച് വളരെ ശുഷ്കമായ സാന്നിധ്യം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഭീഷണിയില്ലെങ്കിലും സർക്കാർ നിരന്തരമായി ആവശ്യപ്പെട്ട് തണ്ടർബോൾട്ട് സേനക്ക് അനുമതി വാങ്ങുകയായിരുന്നു. കേരളം, തമിഴ്നാട്, കർണാടക അതിർത്തികൾ പങ്കിടുന്ന വനമേഖലയിൽ മാവോവാദി സാന്നിധ്യമുണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നേടിയെടുത്തത്. മുൻകൂട്ടി കടന്നാക്രമിച്ച് പ്രതിരോധിക്കുക എന്ന തന്ത്രത്തിെൻറ ഭാഗമായിരുന്നു ഇതിെൻറ രൂപവത്കരണം. ഇൗ സേനയുടെ ചെലവ് കേന്ദ്ര സർക്കാറിെൻറ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ സ്കീമിനു കീഴിലാണ് വരുന്നത്. മാവോവാദിവേട്ടക്ക് ചെലവഴിക്കപ്പെടുന്ന ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നില്ല എന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
2011 നവംബറിൽ തണ്ടർബോൾട്ടിെൻറ ആദ്യ ബാച്ച് അടിസ്ഥാന പരിശീലനത്തിനുശേഷം പുറത്തിറങ്ങി. 2018 ആയപ്പോഴേക്കും പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഇവരെ വിന്യസിച്ചു. ഈ മൂന്നു ജില്ലകളിലും ഇതിനകം വെടിവെപ്പും കൊലപാതകവും നടന്നുകഴിഞ്ഞു. ഇനി ഇത് തുടർന്നുകൊണ്ടേയിരിക്കുമെന്നാണ് മനുഷ്യാവകാശപ്രവർത്തകരുടെ ആശങ്ക. മാവോവാദികൾ കുറ്റം ചെയ്താൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുപകരം കാട്ടിൽതന്നെയിട്ട് കൊല്ലുക എന്ന നയമാണ് തണ്ടർബോൾട്ടിേൻറത്.
വനത്തിൽ തിരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് ഭടന്മാർ മാവോവാദികളെ കാണുേമ്പാൾ സ്വയംരക്ഷക്കുവേണ്ടി വെടിെവക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. വ്യക്തികൾക്കും ഈ അധികാരമുണ്ടെങ്കിലും അവർ അത് ഉപയോഗിച്ചാൽ കൊലക്കുറ്റത്തിന് കേസെടുക്കും. സ്വയംരക്ഷക്കാണ് കൊലപാതകം നടത്തിയതെന്ന് കോടതിയിൽ െതളിയിക്കണം. തണ്ടർബോൾട്ടിനും ഈ നിയമം ബാധകമാണെങ്കിലും േകാടതി നടപടികൾ നടക്കുന്നില്ല. നിലമ്പൂരിൽ കൊല്ലപ്പെട്ട രണ്ടു പേരും അസുഖബാധിതരായിരുന്നു. വെടിയേൽക്കുന്നതാകട്ടെ, ശരീരത്തിെൻറ പിന്നിലും വശങ്ങളിലും. അതായത്, പിന്തിരിഞ്ഞോടുേമ്പാഴാണ് വെടിയേൽക്കുന്നത്. ഇവിടെ സ്വയംരക്ഷ എന്ന വാദം നിലനിൽക്കുന്നില്ല.
ഈ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പൊലീസിനുണ്ട്. ഇന്ത്യ സർക്കാർ യു.എ.പി.എ നിയമമനുസരിച്ച് നിരോധിച്ച സംഘടനയാണ് മാവോവാദികളുടേത്. അതിൽ ചേർന്നു പ്രവർത്തിക്കുകയോ ആശയങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇന്ത്യയിലെ ജനാധിപത്യത്തിലോ ഭരണഘടനയിലോ അല്ല, സായുധവിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെടുന്ന സർക്കാറിലാണ് അവർക്ക് വിശ്വാസം. ഇത് രാജ്യത്തിനുള്ളിൽനിന്നു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ഭരണാധികാരികൾ കരുതുന്നു. കാട്ടിൽ ആരും കടന്നുചെല്ലാൻ മടിക്കുന്നയിടങ്ങളിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് സമാന്തര സർക്കാർ ഉണ്ടാക്കാനാണ് മാവോവാദികളുടെ ശ്രമം എന്നാണ് ആരോപണം.
മാവോവാദി പ്രവർത്തനത്തിന് ആലോചന, ആസൂത്രണം തുടങ്ങി പല ഘട്ടങ്ങളുണ്ട്. ഒടുവിലത്തേതാണ് ആക്ഷൻ. ആദ്യഘട്ടത്തിൽതന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കടക്കം ലഭിച്ചിരുന്നു. നക്സൽ വർഗീസിെൻറ കാലശേഷം കേരളത്തിൽ തീവ്രവാദ ഭീഷണിയില്ലായിരുന്നു. പിന്നീടാണ് അതിർത്തി വനപ്രദേശത്ത് അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മാവോവാദി സാന്നിധ്യം ഉണ്ടായേക്കാമെന്ന സൂചന കിട്ടിയത്. മറ്റു സംസ്ഥാനങ്ങളിൽ തിരച്ചിൽ ശക്തമാക്കിയതോടെ കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് അവർ നീങ്ങി. ഈ സമയത്തും ഇത്തരമൊരു ഒാപറേഷൻ നടത്താൻതക്കവിധമുള്ള സംവിധാനങ്ങളൊന്നും പൊലീസിന് നിലവിലുണ്ടായിരുന്നില്ല.
നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ മാവോവാദികൾ വലിയ സാമ്പത്തികശക്തിയാവുന്നു എന്നതാണ് ഇൻറലിജൻസ് ബ്യൂറോയുടെ പ്രഥമ തലവേദന. അവർക്കു ലഭ്യമായ വിവരമനുസരിച്ച് കേരളത്തിൽ പിടികൂടുന്ന മയക്കുമരുന്നിെൻറ ഉറവിടം തിരയുേമ്പാൾ ചെന്നെത്തുന്നത് ഝാർഖണ്ഡിലെയും ഒഡിഷയിലെയുമൊക്കെ മാവോവാദി മേഖലകളിലാണ്. മാവോവാദി മനോഭാവം കേരളത്തിലുള്ളവർക്ക് കൂടുതലാണെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നുമുണ്ട്. അവർ ആശയപ്രചാരണം മാത്രമാണ് നടത്തുന്നതെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. വനത്തിനടുത്ത് താമസിക്കുന്നവരുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയാണ്.
കാട്ടിലൂടെ ആയുധങ്ങളുമായി സഞ്ചരിച്ച് ആദിവാസികളെ ഭയപ്പെടുത്തിയല്ല ആശയപ്രചാരണം നടത്തേണ്ടത്. യഥാർഥത്തിൽ മാവോവാദികളെ ഭയപ്പെട്ടാണ് ആദിവാസികൾ കഴിയുന്നത്... ഇങ്ങെന പോകുന്നു ഒൗദ്യോഗിക ഏജൻസികളുടെ വിശദീകരണം.
ഏതെങ്കിലും ആദിവാസികൾ വിവരം നൽകുന്നതനുസരിച്ചാണ് തണ്ടർബോൾട്ട് ഒാപറേഷൻ നടത്താറുള്ളത്. ആദിവാസികൾതന്നെ വഴികാട്ടിയായി എത്താറുമുണ്ട്. ഭക്ഷണം തേടിയെത്തുേമ്പാൾതന്നെ മാവോവാദികൾ ആക്രമിക്കപ്പെടുന്നതിെൻറ കാരണവും ഇതുതന്നെ. കൊള്ളയടിക്കലും ഭീഷണിപ്പെടുത്തി പണംപിരിക്കലും മയക്കുമരുന്ന് കച്ചവടവുമൊക്കെയാണ് ഇവരുടെ വരുമാനമാർഗമെന്നാണ് പൊലീസ് കണ്ടെത്തൽ.
കാട്ടിൽ കൊള്ള നടത്തുന്ന മാവോവാദികളെ ഭയന്ന് വനപാലകർ കാട്ടിൽ പോകാത്ത സ്ഥിതിയായി. അതിനൊപ്പം മാവോവാദി അനുഭാവികൾ നാട്ടിലും പ്രവർത്തനങ്ങൾ തുടരുന്നു. ഇവരെയാണ് കേന്ദ്രസർക്കാർ അർബൻ നക്സലുകൾ, നഗര മാവോവാദികൾ എന്നൊക്കെ വിളിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ എന്തുകൊണ്ട് മാറ്റണം എന്നത് പൊതുജനങ്ങളെ പരസ്യമായി ധരിപ്പിക്കാൻ കഴിയുന്ന സാഹചര്യം നിലവിലുള്ളതിനാൽ ഈ സായുധപോരാട്ടത്തിന് പ്രസക്തിയില്ല. തമിഴ്നാട്ടിലെയും കർണാടകയിലെയും ആളുകൾ കേരളത്തിെൻറ വനാതിർത്തിക്കുള്ളിൽ കടന്ന് അത്യാധുനിക ആയുധങ്ങളുമായി എന്താണ് ചെയ്യുന്നത് എന്നെങ്കിലും പൊതുസമൂഹം ചോദിക്കേണ്ടതുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ആഭ്യന്തരസുരക്ഷയുടെ പേരിലുള്ള ഫണ്ട് തരപ്പെടുത്താനുള്ള പദ്ധതിയാണ് തണ്ടർബോൾട്ട് എന്നത് കാലങ്ങളായി നടക്കുന്ന പ്രചാരണമാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഇക്കാര്യം അന്വേഷിച്ചിരുന്നു. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ഐ.എ.എസ് മാവോവാദിവേട്ടയിൽ പങ്കെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ടു കണ്ട് ഇക്കാര്യം തിരക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.