കുട്ടനാട്ടിൽ മത്സരിക്കാൻ തുഷാറിനുമേൽ ബി.ജെ.പി സമ്മർദ്ദം

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ ബി.ജെ.പി സമ്മർദ്ദം. തുഷാർ നിന്നാൽ സമുദായ വോട്ടുകൾ ഉറപ്പിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ മത്സരത്തിന് ഇല്ലെന്ന നിലപാടിലാണ് തുഷാർ.

ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 2016ൽ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി സുഭാഷ് വാസു നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് കാരണം.കുട്ടനാട്ടിൽ മത്സരിക്കാൻ തുഷാറിനുമേൽ ബി.ജെ.പി സമ്മർദ്ദം

തുഷാർ വെള്ളാപ്പള്ളിബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്‍റ് ടി അനിയപ്പൻ എന്നിവരെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തീരുമാനം അടുത്താഴ്ച ഉണ്ടാകും. അതിനിടെ ബി.ഡി.ജെ.എസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും അടുത്ത ദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നറിയുന്നു. മുൻ ഡി.ജി.പി ടി.പി സെൻകുമാർ മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.