തിരുവനന്തപുരം: തുഷാർ െവള്ളാപ്പള്ളിയുടെ ജയിൽമോചനത്തിന് മിന്നൽഇടപെടൽ നടത് തിയ മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബി.െജ.പിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന ആക്ഷേപം ഇത് കൂടുതൽ ശരിവെക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ചില കേസുകളിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ബി.ജെ.പി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് തുഷാറിനെ കൂട്ടുപിടിച്ചിരിക്കുന്നത്. തുഷാറിനെതിരെ പരാതി നൽകിയ തൃശൂർ സ്വദേശി സി.പി.എം പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ്. അറബ്നാടുകളിൽ നിസ്സാരകുറ്റങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്ന മറ്റ് മലയാളികളുടെ കാര്യത്തിൽ മുഖ്യമന്ത്രി എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.