ആലപ്പുഴ: എൻ.ഡി.എ മുന്നണി വിടില്ലെന്ന് സൂചന നൽകി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഇതിനായി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗം തന്നെയാണ്. ഇപ്പോഴുള്ളത് നിസ്സഹകരണം മാത്രമാണ്-തുഷാർ വ്യക്തമാക്കി. പാര്‍ട്ടി എൻ.ഡി.എ മുന്നണി വിടാനൊരുങ്ങുകയാണെന്ന സൂചനകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തൽ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കുമെന്ന് അഭ്യൂഹം പരന്ന സാഹചര്യത്തിൽ തൽക്കാലം എൻ.ഡി.എ വിടാനില്ലെന്ന നിലപാടിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.