കുമളി: പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽപെട്ട കോഴിക്കാനം ഭാഗത്ത് മരത്തിനിടയിൽ കുടുങ്ങി പെൺകടുവ ചത്തു. ഉദ്ദേശം നാല് വയസ്സുള്ള പെൺകടുവയാണ് ചത്തതെന്നാണ് വിവരം. ജഡം പോസ്റ്റ്മോർട്ടത്തിനായി തേക്കടിയിലെത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്.
ഇരപിടിക്കാനുള്ള ശ്രമത്തിനിടയിൽ മരത്തിൽ കയറി താഴേക്ക് ചാടുന്നതിനിടെയാണ് കടുവ മരത്തിനിടയിൽ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. മരത്തിൽ കുടുങ്ങിയ കടുവക്ക് പുറത്ത് കടക്കാനാവാതെ ദിവസങ്ങൾ പിന്നിട്ടതോടെയാണ് ജീവൻ നഷ്ടപ്പെട്ടത്. ജഡത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതോടെയാണ് വനപാലകർ ജഡം കണ്ടെത്തിയത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധരുടെ മേൽനോട്ടത്തിൽ കടുവയുടെ ജഡം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.