എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; കടകള്‍ വൈകീട്ട് അഞ്ചുവരെ, സിനിമ ചിത്രീകരണങ്ങൾ നിർത്തണം

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോട്ടലുകള്‍ക്ക് രാത്രി ഒമ്പതുവരെ പാർസല്‍, ടേക് എവേ സൗകര്യം മാത്രമാക്കി പരിമിതപ്പെടുത്തി.

പ്രവര്‍ത്തന സമയത്തിലെ നിയന്ത്രണം മദ്യവില്‍പന സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയുള്‍പ്പെടെ കര്‍ശന നടപടിയെടുക്കാന്‍ ദുരന്തനിവാരണ അതോറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു.

  • വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം.
  • വിവാഹത്തില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ക്കും മാത്രമായി പ്രവേശനം ചുരുക്കി.
  • കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ ഒത്തുചേരലുകളെല്ലാം വിലക്കി. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചു.
  • തിയറ്ററുകള്‍ മേയ് രണ്ടുവരെ പ്രവര്‍ത്തിപ്പിക്കില്ല. സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്തണം. എസ്.എസ്.എല്‍.സി, പ്ലസ് ടു ഒഴികെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റിവെക്കണം. ട്യൂഷന്‍ ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ.
  • സര്‍ക്കാര്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ മീറ്റിങ്ങുകള്‍ എല്ലാം ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - Tightens control in Ernakulam district; Shops until 5 p.m.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.