തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ വോട്ടുയന്ത്രങ ്ങൾ തകരാറിലായെന്നത് ശരിയാണെന്നും പക്ഷേ അത് ദേശീയ ശരാശരിയെക്ക ാൾ കുറവാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടികാറാം മീണ. 38,003 ബാ ലറ്റ് യൂനിറ്റുകളില്‍ 397 എണ്ണമാണ് കേടായത്. 32,579 കണ്ട്രോള് യൂനിറ്റുകളില്‍ 338ഉം 35,665 വിവിപാറ്റുകളില്‍ 840 എണ്ണവും തകരാറിലായി. കാലാവസ്ഥയും കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുമാണ് ഇതിന് കാരണമായത്. വ്യാപക തകരാറെന്ന പ്രചാരണം ശരിയല്ല. മോക് വോട്ടിങ് നടത്തിയപ്പോഴും വോെട്ടടുപ്പിലും മെഷീനുകൾ തകരാറിലായിട്ടുണ്ട്.
3.36 ശതമാനം വിവിപാറ്റ് മെഷീനുകളും 1.58 ശതമാനം ബാലറ്റ് യൂനിറ്റുകളും 1.35 ശതമാനം കൺട്രോൾ യൂനിറ്റുകളുമാണ് തകരാറിലായത്. എന്നാൽ, വിവിപാറ്റിെൻറ കാര്യത്തിൽ 99 ശതമാനത്തിലധികം പേരും തൃപ്തരാണ്. ഒറ്റപ്പെട്ട പരാതികളുണ്ടായിട്ടുണ്ട്. ഇതിലും കൂടുതൽ പരാതികൾ പ്രതീക്ഷിച്ചതാണ്. പഴക്കമേറിയ മെഷീനുകളാണ് ഉപയോഗിച്ചത്. ഒരു മെഷീന് നിശ്ചിത കാലാവധിയുള്ളതിനാൽ അത് കഴിഞ്ഞേ പുതിയത് അനുവദിക്കുകയുള്ളൂ എന്നും മീണ പറഞ്ഞു.
കോവളത്തിന് സമീപം ചൊവ്വരയിൽ മെഷീൻ ജാമായതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അത് അവിടെ മാത്രമല്ല പലയിടങ്ങളിലുമുണ്ടായി. വോട്ടുയന്ത്രങ്ങളെ സംബന്ധിച്ച് ഉന്നയിക്കുന്ന പരാതി തെളിയിക്കാത്ത വോട്ടർക്കെതിരെ കേസെടുക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. പാര്‍ലമെൻറ് പാസാക്കിയ ചട്ടമാണ്. മാറ്റം വേണമെങ്കില്‍ ജനപ്രതിനിധികള്‍ തീരുമാനിക്കണം. കള്ളവോട്ട് സംബന്ധിച്ച് പരാതി ലഭിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ടികാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി അതിനെക്കുറിച്ച് ചർച്ചക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.