തിരുവനന്തപുരം: കേരളത്തെ ‘ഇടിമുഴങ്ങുന്ന പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച പ്രമുഖ ഇംഗ്ലീഷ് വാർത്തചാനലായ ‘ടൈംസ് നൗ’ വിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നു. ഇതേത്തുടർന്ന് പറ്റിയ അബദ്ധത്തിൽ ചാനൽ ഖേദം പ്രകടിപ്പിച്ചു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അമിത് ഷാ കേരളത്തിലേക്ക് വരുന്നതിനെയാണ് ‘ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന തലക്കെേട്ടാടെ അവതരിപ്പിച്ചത്. കേന്ദ്രത്തിെൻറ കശാപ്പ് നിരോധന ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലായിരുന്നു കേരളത്തെ പാകിസ്താനോട് ഉപമിച്ചുകൊണ്ടുള്ള ചാനലിെൻറ വാർത്താവതരണം.
‘ബീഫ് നിരോധനപ്രശ്നം വീണ്ടും വലുതാകുന്നു’ എന്നും ചാനലിൽ തുടർന്ന് പറഞ്ഞിരുന്നു. കേരളത്തെ മോശമായി അവതരിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നു. ‘അപ്പോളജൈസ് ടൈംസ് നൗ’, ‘അപ്പോളജൈസ് ടൈംസ് കൗ’ തുടങ്ങിയ ഹാഷ് ടാഗുകളിലൂടെയാണ് ചാനൽ മാപ്പപേക്ഷിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങൾ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.