????????????????? ???????? ?????? ??????? ??????? ???????????? ??????

വാഹനപരിശോധനക്കിടെ അക്രമം: തിരൂരങ്ങാടി പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം: ദേശീയപാതയില്‍ കൊളപ്പുറത്ത് ബുധനാഴ്ച വാഹനപരിശോധനക്കിടെ പൊലീസുമായുണ്ടായ വാക്കേറ്റത്തി​​െൻറ പേരിൽ നാട്ടുകാര്‍ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് യുവാവിനെ അക്രമിക്കുകയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും ചെയ്യുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

പൊലീസിനെ അസഭ്യം പറഞ്ഞെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തി ബൈക്കുടമ കൊടുവായൂർ പാട്ടശ്ശേരി ഫസലിനും പിതാവ് അബൂബക്കറിനും കണ്ടാലറിയാവുന്ന എട്ടുപേർക്കുമെതിരെയും കേ​െസടുത്ത നടപടി നാട്ടുകാരിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൊള്ളരുതായ്മക്കെതിരെ പ്രതികരിക്കുന്നവരെ വിവിധ വകുപ്പുകളിൽ പ്രതിചേർത്ത് പൊലീസുകാരെ രക്ഷപ്പെടുത്താനുള്ള നീക്കം അണിയറയിൽ നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. 

പ്രതിപട്ടികയിൽ ചേർത്തവരെ തേടി പൊലീസ് വീടുകളിൽ കയറി കുടുംബങ്ങളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. സംഭവത്തി​​െൻറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയവരെയും പൊലീസ് വേട്ടയാടുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുകൂലമായി മൊഴി നല്‍കുന്നതിന് പൊലീസിലെ ചിലര്‍ നാട്ടുകാരെ സമീപിച്ചതായും നാട്ടുകാർ പറയുന്നു. 
 

Tags:    
News Summary - tirurangadi police attacked young man in vehicle checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.