ടൈറ്റാനിയം അഴിമതിക്കേസ്: ഫെബ്രുവരി 17നകം അന്വേഷണം പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് വിജിലന്‍സ് കോടതിയുടെ  രൂക്ഷവിമര്‍ശനം. ഫെബ്രുവരി 17നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അതേസമയം,   പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചതായി കോടതിയെ അറിയിച്ചു. പുതിയ അന്വേഷണസംഘത്തെ വേണമെന്ന ആവശ്യത്തില്‍  അഭിപ്രായം പറയുന്നത് അഭികാമ്യമല്ളെന്ന് കോടതി പ്രതികരിച്ചു. 

ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിച്ചിരുന്ന ഡിവൈ.എസ്.പിയെ സ്ഥലംമാറ്റിയശേഷം ഒരു സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ കേസടുക്കാന്‍ കോടതിനിര്‍ദേശമുണ്ടായിട്ടും ഇരുവര്‍ക്കുമെതിരെ കൃത്യമായ അന്വേഷണം നടക്കുന്നില്ളെന്നാണ് പ്രോസിക്യൂട്ടറുടെ നിലപാട്.  24 സാക്ഷികളുടെ മൊഴിയെടുത്തതായും രണ്ടുമാസം കൂടി സമയം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ചന്ദ്രന്‍ രേഖാമൂലം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സാവകാശം അനുവദിച്ചില്ല. ഫെബ്രുവരി 17ന് കേസ്ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 

Tags:    
News Summary - titanium case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT