തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്ത ദുരന്തത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. ഇന്നലെ വൈകുന്നേരത്തോടെ തീ പൂർണമായി അണച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞപ്പോൾ ഇല്ലെന്ന് ടി.ജെ വിനോദ് എം.എൽ.എ. ഇപ്പോഴും തീ ഉയരുന്നതായി എം.എൽ.എ സഭയിൽ പറഞ്ഞു.
മന്ത്രിമാർ പലതവണ സ്ഥലം സന്ദർശിച്ചെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പുക ശ്വസിച്ച് 851 പേരാണ് ചികിത്സ തേടിയത്. പത്ത് ദിവസത്തിനിടെ ഒമ്പത് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഇപ്പോഴും തീ ഉയരുന്നതായി ടി.ജെ വിനോദ് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമാണ് കൊച്ചിയിൽ ഉണ്ടായത്. ജനലുകളുടെയും വാതിലുകളുടെയും ചെറിയ ദ്വാരം പോലും തുണികൊണ്ട് അടച്ചാണ് അമ്മമാരും കുഞ്ഞുങ്ങളും വീടുകളിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഴിമതിപ്പുക, മാലിന്യപ്പുക എന്ന മുദ്രാവാക്യമുയർത്തി വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. നാടിനെയാകെ വിഷപ്പുകയിലാക്കിയ കരാറുകാരനെ രക്ഷിക്കാനായി സംസാരിക്കുകയാണ് സഭയിൽ മന്ത്രി എം.ബി രാജേഷ് ചെയ്തതതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.