ത​ർ​ക്ക​ം; സം​ഘ​ർ​ഷ​ം: ടി.​എ​ൻ.​ ജോ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​വി​ടെ സം​സ്​​ക​രി​ക്കു​മെ​ന്ന ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​ടു​വി​ൽ ടി.​എ​ൻ.​ ജോ​യിയുടെ (ന​ജ്​​മ​ൽ ബാ​ബു​) മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം വെ​സ്​​റ്റി​ൽ ത​റ​വാ​ട്ട്​ വീ​ട്ടു​വ​ള​പ്പി​ൽ ക​ർ​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൊ​ലീ​സ്​ കാ​വ​ലി​ൽ വൈ​കീ​ട്ട്​ 5.30 ഒാ​ടെ​യാ​യി​രു​ന്നു സം​സ്​​കാ​രം. വീ​ട്ടു​കാ​രു​ടെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​യി​രു​ന്നു സം​സ്​​കാ​രം. സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ ചി​ത​ക്ക്​ തീ ​കൊ​ളു​ത്തി. മ​ൃ​ത​ദേ​ഹ​ത്തി​ൽ സി.​പി.​എം, സി.​പി.​െ​എ പ​താ​ക​ക​ൾ പു​ത​പ്പി​ച്ചു. സാ​മൂ​ഹ്യ സാം​സ്​​കാ​രി​ക, സാ​ഹി​ത്യ, രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​നാ​വ​ലി​യും സൗ​ഹൃ​ദ​വൃ​ന്ദ​വും അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്​ ഒ​ടു​വി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

സം​ഘ്​​പ​രി​വാ​ർ വി​രു​ദ്ധ​ നി​ല​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി ന​ജ്​​മ​ൽ ബാ​ബു എ​ന്ന പേ​ര്​ സ്വീ​ക​രി​ച്ച ജോ​യ്​ മ​രി​ക്ക​ുേ​മ്പാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്​​ജി​ദി​ൽ ഖ​ബ​റ​ട​ക്ക​ണ​മെ​ന്ന അ​ന്ത്യാ​ഭി​ലാ​ഷം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ചേ​ര​മാ​ൻ മ​ഹ​ല്ലി​ന്​ ക​ത്തും ന​ൽ​കി. ഇൗ ​വി​വ​രം മ​ര​ണ​ശേ​ഷം ടി.​എ​ൻ. ജോ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ച മ​ഹ​ല്ല്​ ക​മ്മി​റ്റി തീ​രു​മാ​നം അ​വ​ർ​ക്ക്​ വി​ട്ടു. നി​ങ്ങ​ൾ മൃ​ത​ദേ​ഹം ത​ന്നാ​ൽ ഞ​ങ്ങ​ൾ ഖ​ബ​റ​ട​ക്കും എ​ന്ന സൗ​ഹാ​ർ​ദ​പ​ര​മാ​യ നി​ല​പാ​ടാ​ണ്​ മ​ഹ​ല്ല്​ ക​മ്മി​റ്റി സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ​ സം​സ്​​ക​രി​ക്ക​ണ​മെ​ന്ന്​ വീ​ട്ടു​കാ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. വി​ഷ​യ​ത്തി​​​​െൻറ നി​യ​മ​പ​ര​മാ​യ വ​ശം ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ു​ടും​ബ​േ​ത്താ​ടൊ​പ്പം നി​ന്നു. ഇ​ത്​ ജോ​യി​യു​ടെ അ​നു​യാ​യി​ക​ൾ എ​തി​ർ​ത്തു. മൃ​ത​ദേ​ഹം അ​ന്ത്യാ​ഭി​ലാ​ഷ​വും രാ​ഷ്​​ട്രീ​യ​നി​ല​പാ​ടും അ​നു​സ​രി​ച്ച്​ ചേ​ര​മാ​നി​ൽ ഖ​ബ​റ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം.

മൃ​ത​ദേ​ഹം ആ​ദ്യം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​ത്​ വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ക​ഴി​ഞ്ഞ കൊ​ടു​ങ്ങ​ല്ലൂ​ർ ഹെ​ൽ​ത്ത്​ കെ​യ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ്. ഇ​വി​ടെ വെ​ച്ച്​ രൂ​ക്ഷ​മാ​യ ത​ർ​ക്കം ന​ട​ന്നു. അ​നു​യാ​യി​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ.​ഡി.​ഒ​ക്ക്​ പ​രാ​തി ന​ൽ​കി. മൃ​ത​ദേഹം ഒ​രു ദി​വ​സം കാ​ത്ത്​​വെ​ക്കാ​ൻ ക​ല​ക്​​ട​റും ആ​ർ.​ഡി.​ഒ​യും നി​ർ​ദേ​ശി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ​വ​ർ പ​റ​ഞ്ഞു. ഇ​തി​ന്​ പി​റ​കെ ജോ​യി​യു​ടെ മു​തി​ർ​ന്ന സ​േ​ഹാ​ദ​ര​ൻ മൃ​ത​ദേ​ഹം വി​ട്ട്​ കി​ട്ട​ണ​മെ​ന്ന്​ കൊ​ടു​ങ്ങ​ല്ലൂ​ർ സി.​െ​എ​ക്ക്​ പ​രാ​തി ന​ൽ​കി. അ​ത്​ അം​ഗീ​ക​രി​ച്ച്​ സി.​െ​എ മൃ​​ത​ദേ​ഹം ര​ണ്ടാ​മ​ത്​ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ്​ മൈ​താ​നി​യി​ൽ പൊ​ലീ​സി​നെ​ ഏ​ർ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ വൈ​കു​ന്നേ​രം പൊ​തു​ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മൃ​ത​ദേഹം ആം​ബു​ല​ൻ​സി​ലേ​ക്ക്​ ക​യ​റ്റാ​ൻ പോ​ക​വെ​ അ​നു​യാ​യി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ആം​ബു​ല​ൻ​സ്​ ത​ട​ഞ്ഞു. പൊ​ലീ​സ്​ നേ​രി​ട്ട​തോ​ടെ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ്​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഒ​തു​ക്കി​യ ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സി​ന്​ പോ​കാ​നാ​യ​ത്. പി​ന്നെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി നി​ല​കൊ​ണ്ട അ​നു​യാ​യി​ക​ൾ ഒ​രി​ക്ക​ൽ കൂ​ടി ആ​ർ.​ഡി.​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ പൊ​ലീ​സ്​ മൈ​താ​നി​യി​ൽ ന​ട​ന്ന പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ത്ത അ​നു​ശോ​ച​ന യോ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

ജ​നാ​സ ന​മ​സ്കാ​രം ന​ട​ത്തി
മേ​ത്ത​ല: ടി.​എ​ൻ. ജോ​യ് എ​ന്ന ന​ജ്മ​ൽ ബാ​ബു​വി​​നു വേണ്ടി ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​ൽ ജ​നാ​സ ന​മ​സ്കാ​രം ന​ട​ത്തി. ഇ​മാം സൈ​ഫു​ദ്ദീ​ൻ അ​ൽ ഖാ​സി​മി നേ​തൃ​ത്വം ന​ൽ​കി. മ​ഗ്​​രി​ബ് ന​മ​സ്​​കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന ന​മ​സ്കാ​ര​ത്തി​ൽ നൂ​റി​ൽ​പ​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ചേ​ര​മാ​ൻ ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി. മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​എ. മു​ഹ​മ്മ​ദ് സ​ഈ​ദ്, സെ​ക്ര​ട്ട​റി എ​സ്.​എ. അ​ബ്​​ദു​ൽ​ക​യ്യൂം, ഇ​മാം സൈ​ഫു​ദ്ദീ​ൻ അ​ൽ ഖാ​സി​മി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ.​ബി. ഫൈ​സ​ൽ, ബി.​എ​സ്. ബാ​ബു​രാ​ജ് (തേ​ജ​സ് സ​ബ് എ​ഡി​റ്റ​ർ), പി. ​അം​ബി​ക (മ​റു​വാ​ക്ക് എ​ഡി​റ്റ​ർ), പ്ര​ഫ. ജി. ​ഉ​ഷാ​കു​മാ​രി, വി.​ആ​ർ. അ​നൂ​പ് (കോ​ൺ​ഗ്ര​സ്), ടി. ​മു​ഹ​മ്മ​ദ് വേ​ളം (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ശൂ​റ അം​ഗം), ഉ​മ്മ​ർ ആ​ല​ത്തൂ​ർ (സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി), അ​ന​സ് ന​ദ്‌​വി, ഫ​സ​ൽ കാ​തി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - T.N Joy cremation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.