ഒറ്റദിവസം​ 1271 ​പേർക്ക്​ കോവിഡ്​, ടെസ്റ്റ്​ പോസിറ്റിവിറ്റി 16.12; ആശങ്കയിൽ കോഴിക്കോട്​

കോഴിക്കോട്​: ജില്ലയിൽ ഞായറാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1271 പേർക്ക്​. സംസ്​ഥാനത്ത്​ ഇന്ന്​ ആകെ കോവിഡ്​ സ്​ഥിരീകരിച്ചത്​ ​ 6986 പേർക്കാണ്​. അതിൽ നല്ലൊരു ശതമാനവും കോഴിക്കോട്​ ജില്ലയിലാണ്​.

സംസ്​ഥാനത്തെ ടെസ്റ്റ്​ പോസ്റ്റിവിറ്റി നിരക്ക്​ 10.75 ആണെങ്കിൽ കോഴിക്കോട്​ അത്​ 16.12 ശതമാനം ആണ്​. കോവിഡ്​ സ്​ഥിരീകരിച്ചവരിൽ 1243 പേരും സമ്പർക്കം വഴിയാണ്​. ഉറവിടമറിയാത്ത കേസുകൾ 18 ആണ്​.

ഞായറാഴ്ച 407 പേർ രോഗമുക്​തരായി. ഇനി ചികിത്സയിലുള്ളത്​ 6643 പേരാണ്​. ഇതുവരെ 1,27,184 പേർ രോഗമുക്​തി നേടി.

ജില്ലയിൽ ടെസ്റ്റ്​ പോസിറ്റിവിറ്റിയുടെ ശരാശരി നിരക്ക്​ 8.72 ശതമാനം ആണെങ്കിൽ ഞായറാഴ്​ചയത്​ ഇരട്ടിയായത്​ ആശങ്കക്ക്​ വകവെക്കുന്നതാണ്​. 8203 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ്​ 1271 പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​.

ജില്ലയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 529 പേരാണ്​. കോഴിക്കോട്​ കോർപ്പറേഷൻ, മേപ്പയൂർ, കൊയിലാണ്ടി എന്നിവയാണ്​ ഞായറാഴ്ച കൂടുതൽ കോവിഡ്​ ബാധിതരുള്ള ക്ലസ്റ്ററുകൾ. 

Tags:    
News Summary - Today 1271 people have covid, test positivity 16.12; Kozhikode in concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.