പാലക്കാട്: രൂക്ഷമായ വരൾച്ചയിൽ പ്രകൃതിദത്ത കള്ളിെൻറ ഉൽപാദനം കുത്തനെ ഇടിഞ്ഞിട്ടും സംസ്ഥാനത്തെ ഷാപ്പുകളിൽ കള്ള് സുലഭം. സ്പിരിറ്റും മാരക രാസവസ്തുക്കളും ചേർത്ത കൃത്രിമക്കള്ളാണ് വിറ്റഴിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
എക്സൈസ് വകുപ്പിെൻറ ഒത്താശയോടെയാണ് വ്യാജകള്ള് വിൽപ്പന പൊടിപൊടിക്കുന്നതെന്ന് ആരോപണമുണ്ട്. കള്ളിലെ മായം കണ്ടെത്താനുള്ള പരിശോധന പ്രഹസനമാകുകയാണ് പലപ്പോഴും. സംസ്ഥാനത്ത് പാലക്കാെട്ട ചിറ്റൂർ താലൂക്കാണ് കള്ള് ചെത്ത് വ്യവസായത്തിെൻറ പ്രധാനകേന്ദ്രം. ജില്ലയിലാകെയുള്ള 2.75 ലക്ഷം തെങ്ങുകളിൽനിന്ന് ചെത്തിയെടുക്കുന്ന കള്ളാണ് തെക്കൻ ജില്ലകളിലടക്കം വിതരണത്തിന് കൊണ്ടുപോകുന്നത്.
കടുത്ത വരൾച്ചമൂലം ജലസേചനം അസാധ്യമായതോടെ ചെത്ത് വ്യവസായം വൻ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് മൊത്തം ആവശ്യത്തിനുള്ള കള്ളിെൻറ പത്ത് ശതമാനംപോലും നിലവിൽ പാലക്കാട് ജില്ലയിൽ ഉൽപാദിപ്പിക്കുന്നില്ല.
ജില്ലക്ക് പുറത്തേക്ക് പ്രതിദിനം 3.25 ലക്ഷം ലിറ്റർ കള്ള് കൊണ്ടുപോകാനാണ് പെർമിറ്റുള്ളത്. എക്െസെസ് റിപ്പോർട്ട് പ്രകാരം പാലക്കാട് ജില്ലയിൽ ഉൽപാദിപ്പിക്കുന്ന 1.7 ലക്ഷം ലിറ്റർ കള്ള് മാത്രമേ പ്രതിദിനം ഇതര ജില്ലകളിലേക്ക് കൊണ്ടുപോകുന്നുള്ളൂ.
പറളി, ആലത്തൂർ എന്നിവിടങ്ങളിലെ ചെക്കിങ് പോയൻറുകളിലെ കണക്കാണിത്. ജില്ലക്കകത്ത് 80,000 ലിറ്റർ കള്ള് വിൽക്കാനുള്ള പെർമിറ്റിന് പുറമെയാണിത്. എക്സൈസ് രേഖ പ്രകാരം കണ്ണൂർ, വയനാട്, തിരുവനന്തപുരം ജില്ലകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലുള്ള ഷാപ്പുകൾ കള്ളിന് ആശ്രയിക്കുന്നത് ചിറ്റൂരിനെയാണ്.
എന്നാൽ, 11 ജില്ലകളിലെ ഷാപ്പുകളിലെ വിൽപനയും ചിറ്റൂരിലെ പ്രകൃതിദത്ത കള്ളിെൻറ ഉൽപാദനവും തമ്മിൽ വലിയ അന്തരമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാരായനിരോധനത്തിന് ശേഷമാണ് സംസ്ഥാനത്ത് കള്ളിെൻറ വിൽപന കുത്തനെ ഉയർന്നതെന്ന് സംസ്ഥാന എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മുൻ പ്രസിഡൻറ് വി.ആർ. രാജൻ പറഞ്ഞു.
ചെത്തുന്ന തെങ്ങുകളുള്ള മേഖലയിൽമാത്രം കള്ളുഷാപ്പ് അനുവദിക്കുകയാണ് വ്യാജകള്ള് വിൽപന തടയാൻ ഫലപ്രദമായ മാർഗം. കള്ള് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ പെർമിറ്റ് നൽകുേമ്പാൾ മായംചേർത്ത് വിൽക്കാനുള്ള സാധ്യത കൂടുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.