കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ ടോൾ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെട്ട് ടോൾപിരിവ് തടഞ്ഞത്
വാട്‌സ് ആപ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. ടോൾപിരിവിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിച്ചെന്നാണ് കമ്പനി അധികൃതരുടെ വാദം.
ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ടോൾ പരിവ് ആരംഭിക്കാൻ തീരുമാനിച്ചത്.
ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടവും സാവകാശം ചോദിച്ചിരുന്നു. എന്നാൽ കമ്പനി മറുപടി നൽകിയില്ലെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.