തിരൂരങ്ങാടി: സംസ്ഥാനസർക്കാറിന് കീഴിലുള്ള പാലങ്ങളിലെ ടോൾ നിർത്തലാക്കാൻ ശ്രമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് 12.57 കോടി ചെലവിൽ പാലത്തിങ്ങലിൽ നിർമിക്കുന്ന പാലത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടോളിന് സർക്കാർ എതിരാണ്. നിലവിലുള്ള 100 കോടിയിലധികം നിർമാണച്ചെലവ് വന്ന പാലങ്ങളുടേതൊഴികെ ടോൾ നിർത്തലാക്കുന്നത് ആലോചിക്കും. ഇനി നിർമിക്കുന്ന ഒരു പാലത്തിനും ടോൾ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
റോഡ് നിർമിക്കലാണ് വെട്ടിപ്പൊളിക്കലല്ല പൊതുമരാമത്ത് വകുപ്പിെൻറ ചുമതല. വെട്ടിപ്പൊളിക്കുന്ന കാര്യത്തിൽ ജല അതോറിറ്റി ശാസ്ത്രീയമായി പെരുമാറണം. പൊളിക്കുന്നവർതന്നെ പണം കണ്ടെത്തി അവ പുനഃസ്ഥാപിക്കണം. വകുപ്പുതല ഉദ്യോഗസ്ഥർ പരിശോധിച്ച് കൂട്ടായ പരിഹാരമുണ്ടാക്കണം. ഉദ്യോഗസ്ഥരാണ് സർക്കാറിന് ദുഷ്പേരുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.