പാലിയേക്കരയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടുന്നു; സെപ്റ്റംബർ ഒന്ന്​ മുതൽ പുതിയ നിരക്ക്​

തൃശൂർ: തൃശൂർ-അങ്കമാലി പാതയിലെ പാലിയേക്കര ടോളിൽ സെപ്റ്റംബർ ഒന്ന്​ മുതൽ നിരക്ക് വർധിപ്പിക്കുന്നു. ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഒരു യാത്രക്ക് അഞ്ച് രൂപ വർധിപ്പിക്കുമെന്നറിയിച്ച്​ ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ വിജ്ഞാപനമിറക്കി. അതേസമയം, നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പുയർന്നു.

കരാർ പ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാതെ അനധികൃതമായാണ് ടോൾ പിരിക്കുന്നതെന്നും 104 കോടിയുടെ അഴിമതിയുണ്ടെന്നും കാണിച്ച് സി.ബി.ഐ കേസെടുത്തിരിക്കെ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നാണ്​ ആക്ഷേപം. ചെറുകിട ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കുമാണ് പുതിയ വിജ്ഞാപനത്തിൽ നിരക്ക് വർധിപ്പിച്ചത്​.                           

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.