തിരുവനന്തപുരം: ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിൽ മുഖ്യമന്ത്രി പിണറായി വിജയനെയും രാജ്ഭവനിൽ എത്തി ഗവർണർ പി. സദാശിവത്തെയും സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രി ഒൗദ്യോഗിക വസതിയിലെത്തിയ വൈദികനെയും സംഘത്തെയും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഫാ. ഉഴുന്നാലിലിനോടൊപ്പം കർദിനാൽ ബസേലിയോസ് ക്ലീമിസ് ബാവ ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം അത്താഴം കഴിച്ചാണ് മടങ്ങിയത്. ചൊവാഴ്ച രാവിലെ 11. 30 ഒാടെയാണ് ഫാ. ടോം ഉഴുന്നാലിലും സംഘവും എറണാകുളത്തുനിന്ന് തലസ്ഥാനത്ത് എത്തിയത്. പ്രൊവിൻഷ്യൽ ഫാ. ജോയിസ് തോണിക്കുഴിയിൽ, ഫാ. ജോസ് കോയിക്കൽ, കുടുംബാംഗങ്ങൾ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഉച്ചക്ക് 12 ഒാടെയാണ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. തെൻറ മോചനത്തിനായി ഇടപെടൽ നടത്തിയ ഗവർണറോട് അദ്ദേഹം നന്ദി പറഞ്ഞു.
പട്ടം മലങ്കര കത്തോലിക്കാ സഭ ആസ്ഥാനത്തെത്തിയ ഉഴുന്നാലിലിനെയും സംഘത്തെയും മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ജഗതിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. മുമ്പ് മുഖ്യമന്ത്രിയെന്നനിലയിലും വ്യക്തിപരമായും ഉമ്മൻ ചാണ്ടി നൽകിയ സഹായങ്ങൾക്ക് നന്ദി അറിയാക്കാനാണ് നേരിട്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എം. വിൻസെൻറ്, കെ.എസ്. ശബരീനാഥൻ, ഉമ്മൻ ചാണ്ടിയുെട കുടുംബാംഗങ്ങൾ എന്നിവർ ചേർന്നാണ് ഇവിടെ സ്വീകരിച്ചത്. അരമണിക്കൂറോളം ഉമ്മൻ ചാണ്ടിക്കൊപ്പം െചലവഴിച്ച ശേഷം മണക്കാെട്ട സഹായമാത ദേവാലയത്തിലെത്തി പ്രാർഥന നടത്തി. ഇവിടെനിന്ന് നാലാഞ്ചിറയിൽ ഒരുക്കിയിരുന്ന പൗരസ്വീകരണത്തിലും പെങ്കടുക്കാനെത്തി. രാത്രി മൺവിളയിലെ ഡോൺ ബോസ്കോ ഹൗസിൽ താമസിക്കുന്ന ഉഴുന്നാലിൽ ബുധനാഴ്ച രാവിലെ കൊല്ലെത്തത്തും. അവിടെനിന്ന് ബംഗളൂരുവിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.