കൊച്ചി: അനധികൃത നേട്ടത്തിനായി ഉദ്യോഗാർഥിയുടെ യോഗ്യത പരിശോധിക്കാതെ ഉയർന്ന തസ്തികയിൽ നിയമനം നൽകിയെന്ന കേസിൽ അഡീ. ഡി.ജി.പിയും മുൻ ഗതാഗത കമീഷണറുമായ ടോമിൻ തച്ചങ്കരി ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസിെൻറ പ്രാഥമികാന്വേഷണത്തിന് ൈഹകോടതിയുടെ ഉത്തരവ്. പൊലീസ് ആസ്ഥാനത്ത് ഉയർന്ന പദവിയിൽ ഇരിക്കുന്നയാളെന്ന നിലയിൽ തച്ചങ്കരിക്കെതിരെ ഏറെ മുതിർന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻതന്നെ അന്വേഷിക്കണം. തെൻറ നിയമനവുമായി ബന്ധപ്പെട്ട് താനും അന്നത്തെ ഗതാഗത കമീഷണറും അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടറായ ശ്രീഹരി നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
ഗതാഗത വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായിരുന്ന ശ്രീഹരിയെ 2015 ഒക്ടോബറിലാണ് എ.എം.വി.െഎയായി നിയമിച്ചത്. രാജസ്ഥാൻ പിലാനിയിലെ ശ്രീധർ യൂനിവേഴ്സിറ്റിയിൽനിന്ന് മൂന്ന് വർഷത്തെ ബിടെക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ, അനധികൃത നേട്ടം കൈപ്പറ്റി യോഗ്യതയില്ലാത്തയാളെ നിയമിച്ച് ടോമിൻ തച്ചങ്കരി അധികാരദുർവിനിയോഗം നടത്തിയെന്നാരോപിച്ച് കൊച്ചിയിലെ മാധ്യമപ്രവർത്തകനായ രവീന്ദ്രൻ വിജിലൻസ് കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2017 ജനുവരി 21ലെ ഇൗ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. താനടക്കമുള്ള എതിർകക്ഷികളെ കേൾക്കാതെയാണ് വിജിലൻസ് കോടതി ഉത്തരെവന്നും മതിയായ യോഗ്യതയോടെയാണ് നിയമനം നേടിയതെന്ന് നേരേത്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
ഇപ്പോൾ കുറ്റം നിലവിലില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയോ അനധികൃത നേട്ടമുണ്ടാക്കലോ നടന്നിട്ടുണ്ടോയെന്ന് പ്രഥമാന്വേഷണത്തിനുള്ള ഉത്തരവു മാത്രമാണുള്ളതെന്നും പറഞ്ഞ കോടതി, ഇൗ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. അന്വേഷണം നടക്കേണ്ടത് ഗതാഗത കമീഷണെറ കേന്ദ്രീകരിച്ചാണ്. വിജിലൻസ് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിെൻറ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈകോടതി നിർദേശിച്ചു. വിശദമായി അന്വേഷിച്ച് അഴിമതിയോ സ്വഭാവദൂഷ്യമോ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനും നിർദേശിച്ചു. തുടർന്ന് കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.