തിരുവനന്തപുരം: തബല വായിച്ചും കെ.എസ്.ആർ.ടി.സിക്കു വേണ്ടി ജീവനക്കാരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചും പുതിയ സി.എം.ഡിയായി ടോമിൻ െജ. തച്ചങ്കരിയുടെ സ്ഥാനാരോഹണം. ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പൊതുചടങ്ങ് സംഘടിപ്പിച്ച് തബല വായിച്ചായിരുന്നു കെ.എസ്.ആർ.ടി.സിയുെട ചരിത്രത്തിലെ ഇൗ വേറിട്ട സ്ഥാനമേൽക്കൽ. അതും തബല വായിക്കാൻ പഠിപ്പിച്ച കെ.എസ്.ആർ.ടി.സി പെൻഷനറായ ഗുരുവിെൻറ സാന്നിധ്യത്തിൽ. എന്തു വില കൊടുത്തും കെ.എസ്.ആർ.ടി.സിയെ അപഹാസ്യതയുടെ ഭാവത്തിൽനിന്ന് അഭിനന്ദനത്തിെൻറ വഴികളിലേക്ക് നടത്തിക്കുമെന്ന് ഉറപ്പുനൽകി വരുത്തി നിറഞ്ഞ സദസ്സിെൻറ ൈകയടി നേടിയാണ് സംസാരമാരംഭിച്ചത്.
െക.എസ്.ആർ.ടി.സിയുടെ ഗുണവും നന്മയും മാത്രമാണ് തെൻറ ലക്ഷ്യം. മറ്റുള്ളവർക്ക് എന്ത് പ്രശ്നമുണ്ടാകുന്നതും വിഷയമല്ല. നിലവിൽ കെ.എസ്.ആർ.ടി.സി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. ഇൗ അസുഖത്തിന് പുറമേയുള്ള മരുന്ന് ലേപനം കൊണ്ട് ഫലമുണ്ടാകില്ല. വലിയ ശസ്ത്രക്രിയതന്നെ വേണ്ടിവരും. ഇതിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം.
ജീവനക്കാർ ഇതുവരെ അനുഭവിച്ചു വന്ന സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലുമൊക്കെ ചില വിട്ടുവീഴ്ച ചെേയ്യണ്ടിവരും. എന്നാൽ, കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകുന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കും. അല്ലെങ്കിൽ ജീവനക്കാരോ യൂനിയനോ സ്ഥാപനത്തെ ഏറ്റെടുത്ത് ശമ്പളവും പെൻഷനും കൃത്യമായി നൽകാമെന്ന് ഉറപ്പു നൽകിയാൽ അവർ പറയുന്നിടത്ത് ഒപ്പിടാൻ തയാറാണ്. പക്ഷേ, ഇതു രണ്ടിനും ഇടയിെല കൂട്ടുഭരണം അനുവദിക്കില്ലെന്ന് തച്ചങ്കരി വ്യക്തമാക്കി.
നിയമവിരുദ്ധ കാര്യങ്ങൾ യൂനിയനുകൾ ആവശ്യപ്പെടാൻ പാടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനിടെ സാധാരണഗതിയിെല അവകാശങ്ങൾ കിട്ടിയില്ലെന്ന് വരാം. പക്ഷേ, അത് താൽക്കാലികമാണ്. നിലവിലെ അവസ്ഥയിൽ മാറ്റം വരണം. ഒരു വർഷം ഒരു ബസ് ഉണ്ടാക്കുന്ന നഷ്ടം 38 ലക്ഷം രൂപയാണ്. ഒരു ബസ് വാങ്ങാൻ 28 ലക്ഷം രൂപ മതി. അതായത് ഒരു ബസ് ഒാടിക്കാതിരുന്നാൽ ലാഭിക്കുന്നത് 10 ലക്ഷം രൂപയാണ്.
ജോലി സമയത്ത് താൻ കർക്കശക്കാരനായ എം.ഡിയായിരിക്കും. സ്ഥാപനമാണ് ഒന്നാമത്. തെൻറ പരിഗണനയിൽ പിന്നെയേ തൊഴിലാളിയുള്ളൂ. മൂന്നാമത് പെൻഷൻകാരും. ആവശ്യമില്ലാത്ത നിയമനങ്ങളെയും മറ്റ് ഡ്യൂട്ടികളെയും നിഷ്കരുണം മാറ്റും. തെൻറ ആസ്ഥാനം ചീഫ് ഒാഫിസ് ആയിരിക്കില്ലെന്നും ഡിപ്പോകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ജീവനക്കാരെക്കൊണ്ട് ‘ജയ് കെ.എസ്.ആർ.ടി.സി’ എന്ന മുദ്രാവാക്യം വിളിപ്പിച്ച ശേഷമാണ് അദ്ദേഹം സംസാരമവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.