തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവിയും എ.ഡി.ജി.പിയുമായ ടോമിൻ തച്ചങ്കരിയുടെ സസ്പെൻഷൻ കാലാവധി ഡ്യൂട്ടിയായി സർക്കാർ അംഗീകരിച്ചു. എന്നാൽ, വിജിലൻസ് കേസിൽ ഉൾപ്പെട്ട കാലയളവ് അതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ അച്ചടക്ക നടപടിക്ക് വിധേയനായ തച്ചങ്കരിക്ക് ഒന്നിലേറെ തവണ ‘ശക്തമായ താക്കീത്’ ശിക്ഷാ നടപടി നൽകിയതിനാൽ സസ്പെൻഷൻ കാലാവധിയിൽ മുഴുവൻ ശമ്പളത്തിനും ആനൂകൂല്യത്തിനും അർഹതയുണ്ടാകില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരിക്കെ തച്ചങ്കരി നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
മൂന്നു പ്രാവശ്യമാണ് തച്ചങ്കരിയെ സർവിസിൽനിന്ന് സർക്കാർ സസ്പെൻഡ് ചെയ്തത്. 2007, 2010, 2012 എന്നീ വർഷങ്ങളിലായിരുന്നു ഇൗ സസ്പെൻഷൻ. വിവാദ വിദേശയാത്രയുൾപ്പെടെ ഇതിൽ ഉൾപ്പെടും. എന്നാൽ, തനിക്കെതിരെ നിലനിന്ന എല്ലാ ആരോപണങ്ങളിൽനിന്നും കുറ്റവിമുക്തനായെന്നും അതിനാൽ സസ്പെൻഷൻ കാലാവധി ഡ്യൂട്ടിയായി പരിഗണിച്ച് മുഴുവൻ ശമ്പളവും ആനുകൂല്യവും നൽകണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സർക്കാറിന് കത്ത് നൽകിയിരുന്നു. അതിന് പുറമെ സസ്പെൻഷൻ കഴിഞ്ഞ് നിയമനത്തിനായി കാത്തുനിന്ന കാലയളവും ഡ്യൂട്ടിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അവിഹിത സ്വത്തു സമ്പാദിച്ചുവെന്നാരോപിച്ച് തച്ചങ്കരിക്കെതിരായി വിജിലൻസ് കേസ് നിലവിലുള്ളതിനാൽ ആ കാലയളവിലെ ഒഴികെ സസ്പെൻഷൻ സാധൂകരിക്കാനാണ് തീരുമാനം. അനധികൃത വിദേശ സന്ദർശനത്തിെൻറ പേരിൽ ഒരിക്കൽ സർക്കാർ ശക്തമായ താക്കീത് നൽകിയ വ്യക്തി പിന്നീടും കുറ്റം ആവർത്തിക്കുകയും അതേ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തതായും ചീഫ് സെക്രട്ടറി കണ്ടെത്തി. അതിനാൽ സസ്പെൻഷൻ ന്യായീകരിക്കത്തക്കതാണെന്ന് സർക്കാർ വിലയിരുത്തി. അതിനാൽ ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥന് മുഴുവൻ ശമ്പളത്തിെൻറയും ആനുകൂല്യത്തിെൻറയും ഒരു വിഹിതത്തിനു മാത്രമേ അർഹതയുള്ളൂ. മുമ്പ് എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാറുകളുടെ കാലത്തായിരുന്നു തച്ചങ്കരി ശിക്ഷാനടപടി നേരിട്ടത്. അതിെൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തിെൻറ സ്ഥാനക്കയറ്റം വരെ തടഞ്ഞുെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.