നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​യ​സ്സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യ​താ​യി വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ സം​ഘ​ത്തി​​ന്റെ ക​ണ്ടെ​ത്ത​ൽ. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, മ​റ്റു ഡോ​ക്ട​ർ​മാ​ർ, ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ അ​സോ​സി​യ​റ്റ് പ്ര​ഫ. ബി​ജോ​ൺ ജോ​ൺ​സ​ൺ എ​ന്നി​വ​രി​ൽ​നി​ന്ന് സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച പൊ​ലീ​സി​ന്റെ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചാ​ണ് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

നാ​ലു വ​യ​സ്സു​കാ​രി​യു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു. ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Tongue-surgery-investigation-report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.