തീക്കാലം കഴിയുന്നതു വരെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടണം -പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: കടുത്ത വരൾച്ചയും ചൂടും കണക്കിലെടുത്ത് ജില്ലയിലെ കാടുകളിൽ നടക്കുന്ന വിനോദസഞ്ചാരം നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വയനാടിന്‍റെ ചരിത്രത്ത ഉയർന്ന ഉഷ്ണവും വരൾച്ചയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ ഫോറസ്റ്റു ഡിവിഷനുകളിലെ മാനേജ്മെന്റ് പ്ലാനിലും വർക്കിങ് പ്ലാനുകളിലും മാർച്ചിലും ഏപ്രിലിലും ഇക്കോ ടൂറിസം നിരോധിച്ചിരിക്കെ ചില തത്പര കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ് ഫോറസ്റ്റുദ്യോഗസ്ഥരെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ഉണങ്ങി വരണ്ട കരിയിലകളും കുറ്റിക്കാടകളും ചേർന്ന് വെടിമരുന്നുശാലയുടെ പരുവത്തിൽ നൽക്കുന്ന കാടുകളിൽ മനുഷ്യ സാന്നിദ്ധ്യം സുരക്ഷിതമല്ല. ടൂറിസ്റ്റുകളുടെ ജീവൻ പോലും അപകടത്തിലായേക്കും. ടൂറിസ്റ്റുകൾ മൂലം ചെമ്പ്രാ പീക്കിലും കുറുവയിലും അപ്പപ്പാറയിലും തീപ്പിടത്തം അടുത്ത കാലത്താണ് ഉണ്ടായത്.

വേനൽ കടുക്കുന്നതോടെ വെള്ളവും തീറ്റയും അന്വേഷിച്ച് വന്യജീവകൾ കൂട്ടം കൂട്ടമായി വയനാടൻ കാടുകളിൽ എത്താറുണ്ട്. നൂറുകണക്കിന് കാട്ടാനകൂട്ടങ്ങൾ പരമ്പരാഗതമായി ഇവിടെ തമ്പടിക്കുന്നു. കാട്ടനുള്ളിൽ വാഹനവും മനുഷ്യരും വന്യജീവികളുടെ സൗര്യം കെടുത്തുമ്പോൾ അവ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുക സ്വഭാവികമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയതായി എൻ. ബാദുഷ, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, എം. ഗംഗാധരൻ, എ.വി മനോജ് എന്നിവർ അറിയിച്ചു.

Tags:    
News Summary - Tourism centers in Wayanad should be closed says Nature Conservation Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.