തിരുവനന്തപുരം: കേരളത്തിലെ പ്രധാന വിേനാദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ചെറുവിമാന സർവിസ് പദ്ധതി വരുന്നു. എട്ട് മുതൽ പത്ത് വരെ സീറ്റുകളുള്ള ഒറ്റ എഞ്ചിൻ വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവിസുകൾ ടൂറിസം വകുപ്പിെൻറ കൂടി സഹായത്തോടെ നടപ്പാക്കാനാണ് ഗതാഗതവകുപ്പിെൻറ പദ്ധതി. കൊല്ലത്തെ ആശ്രാമം മൈതാനം, മൂന്നാർ, തേക്കടി, കൽപ്പറ്റ, ബേക്കൽ, ഗുരുവായൂർ, പാലക്കാട്, ആലപ്പുഴ ബീച്ച്, വർക്കല, കുമരകം എന്നിവിടങ്ങളിൽ എയർ സ്ട്രിപ്പോ ഹെലിപോർേട്ടാ നിർമിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിന് ഏകദേശം 1400 മീറ്റർ ദൈർഘ്യമുള്ള റൺവേ മതിയാകും. ചെറുവിമാനങ്ങളാണ് സർവിസിനായി ഉപയോഗിക്കുന്നതെന്നതിനാൽ പരിപാലന ചെലവും യാത്രാനിരക്കും കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.
ആദ്യപടിയെന്ന നിലയിൽ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇൗ സ്ഥലങ്ങളിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ അംഗീകാരത്തിനായി ഗതാഗതവകുപ്പ് സമർപ്പിച്ചിട്ടുണ്ട്. അതിന് പുറമെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഫീഡർ പോസ്റ്റുകളായി പ്രവർത്തിക്കുന്നതിനായി ഇൗ എയർ സ്ട്രിപ്പുകളെ റീജ്യനൽ കണക്ടിവിറ്റി സ്കീമിൽ ഉൾപ്പെടുത്തണമെന്നും വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ ടൂറിസം വികസന രംഗത്തിന് അത് ഏറെ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. യാത്രാ ചെലവ് കുറവായിരിക്കും എന്നതിന് പുറമെ പെെട്ടന്ന് ഇൗ സ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.
അതിനാൽ ഗ്രൂപ്പുകളായി എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇൗ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് ടൂറിസം, ഗതാഗത വകുപ്പുകളുടെ വിലയിരുത്തൽ. നിലവിലെ കോവിഡ് ഭീതിയിൽ നിന്നും മുക്തമാകുന്നതോടെ പദ്ധതിക്ക് ജീവൻ വയ്ക്കുമെന്നാണ് ടൂറിസം വകുപ്പിെൻറയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.