മലപ്പുറം: യു.ഡി.എഫ് നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി അഷ്റഫലി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന സാധാരണ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പിണറായിയുടെ ഇഷ്ടക്കാരാകാൻ മത്സരിക്കരുതെന്നും അഷ്റഫലി ഫേസ്ബുക്കിൽ കുറിച്ചു.
''കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതിനു യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്ത് കൂട്ടുനില്‍ക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.
500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോള്‍.
സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യു.ഡി.എഫ് നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. 'പിണറായിയുടെ ഇഷ്ടക്കാരാകാന്‍' ഇനിയും മത്സരിക്കരുത്.
ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കോളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യു.ഡി.എഫുകാര്‍ ആ മരണത്തിന്‍റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട. ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാം''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.