ടി.പി കേസ് പ്രതി പി.കെ. കുഞ്ഞനന്തന് ഹൈകോടതി ജാമ്യം

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈകോടതി ജാമ്യം അനുവദിച് ചു. ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ പൊല ീസ് സ്റ്റേഷനിലെത്തി ഒപ്പിടണം.

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ ഹൈകോടതിയെ സമീപിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.

2012ലാണ് പി.കെ. കുഞ്ഞനന്തന് വിചാരണ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷക്കിടെ ശസ്ത്രക്രിയക്ക് വിധേയനായെന്നും നട്ടെല്ലിൽ കഴുത്തിനോട് ചേർന്ന ഭാഗത്തെ ഡിസ്കിനെ തേയ്മാനം ഉണ്ടെന്നും പ്രായം 72 ആയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുപ്രകാരം വിശദ റിപ്പോർട്ടിനായി മെഡിക്കൽ ബോർഡിനെ ഹൈകോടതി നിയോഗിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് ഹൈകോടതിക്ക് നൽകിയിരുന്നു.

Tags:    
News Summary - TP Case Accused PK Kunjanandan Get High Court Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.