ഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്‍ലിം ലീഗിലെ ടി.പി. ഫാത്തിമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുസ്‍ലിം ലീഗ് ധാരണ പ്രകാരം മുൻപ്രസിഡന്റ് നസിയത്ത് ടീച്ചർ രാജിവെച്ച ഒഴിവിലേക്കാണ് ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറ് പദവിയിൽ ഫാത്തിമക്ക് ഇത് രണ്ടാമൂഴമാണ്. 2005 മുതൽ പഞ്ചായത്ത് അംഗമായ ഇവർ 2010 ൽ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. ഏഴാം വാർഡ് പട്ടുവത്തിൽ നിന്നാണ് ഇത്തവണ മെമ്പറായത്.
ബുധനാഴ്ച രാവിലെ ടി.സി ഇബ്രാഹിം സ്മാരക കോൺഫറൻസ് ഹാളിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കെ. കവിതയെയാണ് പരാജയപ്പെടുത്തിയത്. ഉപജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് റീന പി. മധു വരണാധികാരിയായി.
അനുമോദന യോഗത്തിൽ കെ.ടി. നസീർ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി. ഫൈസൽ എന്നിവർ ഷാൾ അണിയിച്ചു. മുസ്‍ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ. മുഹമ്മദ് മാസ്റ്റർ, ഇരിക്കൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, കെ. മുഹമ്മദ് അഷറഫ് ഹാജി, വൈസ് പ്രസിഡന്റ് ആർ.കെ. വിനിൽ കുമാർ, കെ.പി. മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.പി. അബ്ദുല്ല, കെ.കെ. സത്താർ ഹാജി, എം. ഉമ്മർ ഹാജി, എം. ബാബുരാജ്, കെ.പി. അസീസ് മാസ്റ്റർ, എ.എം വിജയൻ, എൻ. ഖാലിദ്, എം.പി. ഗംഗാധരൻ മാസ്റ്റർ, ടി.സി റിയാസ്, എം.സി അഷറഫ്, വി.സി ജുനൈർ, ടി.സി നസിയത്ത് ടീച്ചർ, കെ.ടി അനസ്, എം.പി അഷറഫ്, സി. രാജീവൻ, ബി.പി നലീഫ ടീച്ചർ, എൻ.കെ. സുലൈഖ ടീച്ചർ, എം.വി. മിഥുൻ എന്നിവർ സംസാരിച്ചു. ടി.പി ഫാത്തിമ മറുപടി പ്രസംഗം നടത്തി. എൻ.കെ.കെ. മുഫീദ നന്ദി പറഞ്ഞു
വനിതാലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റായ ടി.പി. ഫാത്തിമ, കേരള ലോക്കൽ ഗവ. മെംബേർസ് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. ഭർത്താവ്: പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ യു.പി. അബ്ദുറഹ്മാൻ. മക്കൾ: അഫാൻ റഹ്മാൻ (പി.ജി വിദ്യാർഥി -അലിഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി), അഫീഫ് റഹ്മാൻ (വിദ്യാർഥി, പാലാ ബ്രില്യന്റ്), ആയിഷ സിയ (ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ, ഇരിക്കൂർ).
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി.പി. ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.