കൊച്ചി: ആരോഗ്യ കാരണങ്ങളാൽ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ തടവുശിക്ഷ മരവിപ്പി ച്ച് ജാമ്യം അനുവദിക്കണമെന്ന സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തെൻറ ഹരജിയിൽ ഹൈകോടതി മ െഡിക്കൽ ബോർഡിെൻറ റിപ്പോർട്ട് തേടി.
തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കുഞ്ഞനന്തന് ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കി ജയിൽ സൂപ്രണ്ടിെൻറ റിപ്പോർട്ടുള്ളതായി സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡിെൻറ തീരുമാനംകൂടി തേടാൻ തീരുമാനിച്ചത്.
ജയിൽ സൂപ്രണ്ടിെൻറ റിപ്പോർട്ട് മാത്രം ആധാരമാക്കി നടപടി പാടില്ലെന്നും മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടും പരിഗണിക്കണമെന്ന് ടി.പി. ചന്ദ്രശേഖരൻ വധ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി സർക്കാറും അറിയിച്ചു. തുടർന്ന് ബോർഡ് റിപ്പോർട്ട് തേടിയ കോടതി ഹരജി ഈ മാസം 13ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.